Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റുകാരേ... നിങ്ങൾ ചെയ്തത് വൻ ചതി; പിന്നില്‍ നിന്നും കുത്തിയവര്‍ക്ക് ധോണിയുടെ മറുപടി താങ്ങാനാകില്ലെന്ന് റെയ്‌ന

മഹി

അനു മുരളി

, വ്യാഴം, 16 ഏപ്രില്‍ 2020 (10:15 IST)
കഴിഞ്ഞ ലോകകപ്പിലെ തോൽവിക്ക് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഐ പി എല്ലിൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ചാൽ മാത്രമേ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് തിരികെ വരാൻ കഴിയുകയുള്ളു. ഇതിനായി കഠിന പ്രയത്നത്തിലായിരുന്നു ധോണി. എന്നാൽ, ആ മോഹങ്ങളെല്ലാം കൊവിഡ് 19 തകർത്തിരിക്കുകയാണെന്ന് ആരാധകർ പറയുന്നു. ധോണിയുടെ പ്രതീക്ഷകൾ അസ്തമിച്ചുവെന്നും ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ലെന്നും പറയുന്നവരുണ്ട്. കൂടെ നിന്ന് ചതിച്ചവരും ഒറ്റുകൊടുത്തവരും ഉണ്ട്. ധോണി ഇനി വേണ്ടെന്ന് പറഞ്ഞ് കുതികാൽ വെട്ടിയവനും ഉണ്ട്. അക്കൂട്ടർക്കെതിരെ ധോണിയുടെ വിശ്വസ്തനും ഉറ്റസുഹൃത്തുമായ സുരേഷ് റെയ്ന രംഗത്തെത്തിയിരിക്കുകയാണ്.
 
ധോണി മുമ്പത്തെക്കാള്‍ മികച്ച രീതിയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ഐപിഎല്ലിന് മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാമ്പില്‍ ബാറ്റ് ചെയ്ത ചെയ്തത് ഫുൾ ഫോമിൽ ആയിരുന്നുവെന്നും റെയ്‌ന പറയുന്നു. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.
 
അമ്പാട്ടി റായുഡുവിനും മുരളി വിജയ്ക്കും ഒപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഫിറ്റ്‌നസ് ക്യാമ്പില്‍ റെയ്ന ചെല്ലുമ്പോൾ ധോണി അവിടെ പരിശീലനത്തിലായിരുന്നു. പന്ത് മികച്ച രീതിയില്‍ സ്‌ട്രൈക്ക് ചെയ്തുകൊണ്ടിരിക്കുന്ന ധോണിയെ ആണ് റേയ്ന കണ്ടത്. ധോണിയുടെ ബാറ്റ് ഫ്ലോ മുമ്പത്തെക്കാള്‍ മികച്ചതായിരുന്നു. പുതിയ പല ഷോട്ടുകളും ധോണി പരീക്ഷിച്ചു. ഇത്രയും മികച്ചരീതിയില്‍ ധോണി ബാറ്റ് ചെയ്യുന്നത് റെയ്ന നേരത്തേ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. 
 
പരിശീലനത്തിനിടെ ധോണി പായിച്ച സിക്‌സറുകള്‍ ഏറെ മികവുള്ളതായിരുന്നു. മുൻപത്തേക്കാൾ വലുതുമായിരുന്നു.  വലിയ ഒരു ഗ്യാപിനു ശേഷമായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. എന്നാൽ, പ്രായത്തിന്റേതായ യാതൊരു തളര്‍ച്ചയും ധോണിയില്‍ കാണാനില്ലായിരുന്നു. മാര്‍ച്ച് രണ്ടിന് നടന്ന ഒരു പരിശീലന മത്സരത്തില്‍ 91 പന്തില്‍ 123 റണ്‍സടിച്ച് ധോണി മികവ് കാട്ടുകയും ചെയ്തു. അന്ന് ചെന്നൈയിലെ കടുത്ത ചൂടില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് ധോണി ബാറ്റ് ചെയ്തത്’ റെയ്‌ന കൂട്ടിചേര്‍ത്തു.
 
ധോണിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അദ്ദേഹം വീണ്ടും ഇന്ത്യക്കായി കളിക്കുമോ എന്ന ചോദ്യത്തിന് ബാറ്റ് കൊണ്ടുതന്നെ ധോണി മറുപടി നല്‍കുമെന്നും റെയ്‌ന പറയുന്നു. 
 
റെയ്നയും കോഹ്ലിയും രോഹിതുമൊക്കെ ഇപ്പോഴും ധോണിക്കൊപ്പമാണ്. എന്നാൽ, മുൻ താരങ്ങൾ പലരും അദ്ദേഹത്തെ കൈവിട്ട് കഴിഞ്ഞു. ധോണിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും കപില്‍ദേവും വീരേന്ദ്ര സെവാഗും ഗൗതം ഗംഭീറുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി സൂപ്പർതാരം സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് റിപ്പോർട്ട്