Publish Date: Sun, 30 Jul 2023 (16:32 IST)
Updated Date: Sun, 30 Jul 2023 (16:39 IST)
ഏകദിനക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടരെ ആവര്‍ത്തിക്കാനാവുന്നുണ്ടെങ്കിലും ഏകദിനത്തില്‍ ഇതേ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സൂര്യയ്ക്കാവുന്നില്ല. ആദ്യ ഏകദിനത്തില്‍ 19 റണ്‍സിന് പുറത്തായ സൂര്യ രണ്ടാം ഏകദിനത്തില്‍ 24 റണ്‍സാണ് നേടിയത്.
സൂര്യയ്ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് പരിശീലകനായ ദ്രാവിഡ് ഇതിനെ പറ്റി പറയുന്നത്. സൂര്യകുമാര്‍ മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഏകദിനങ്ങളിലെ പ്രകടനം ടി20 ഫോര്‍മാറ്റിലെ പോലെയല്ല എന്നത് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റ് സൂര്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അതിനാല്‍ തന്നെ ഇനിയും അവസരങ്ങള്‍ നല്‍കണം. പിന്നീടുള്ളതെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്. ദ്രാവിഡ് പറഞ്ഞു.