Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരങ്ങേറിയത് 2021ൽ മാത്രം, ചുരുങ്ങിയ കാലത്തെ ടി20 കരിയറിലെ നേട്ടങ്ങൾ അമ്പരപ്പിക്കുന്നത്

അരങ്ങേറിയത് 2021ൽ മാത്രം, ചുരുങ്ങിയ കാലത്തെ ടി20 കരിയറിലെ നേട്ടങ്ങൾ അമ്പരപ്പിക്കുന്നത്
, ബുധന്‍, 9 ഓഗസ്റ്റ് 2023 (14:21 IST)
ടി20 ക്രിക്കറ്റില്‍ പല വെടിക്കെട്ട് താരങ്ങളെയും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ടി20 ഫോര്‍മാറ്റിനെ തന്റേത് മാത്രമാക്കിയ ഒരൊറ്റ ബാറ്ററെ മാത്രമെ നമുക്ക് എടുത്ത് കാണിക്കാന്‍ സാധിക്കു. വിരാട് കോലിയും,ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറും രോഹിത് ശര്‍മയുമെല്ലാം ടി20 ക്രിക്കറ്റിനെ നല്ലരീതിയില്‍ പ്രയോജനപ്പെടുത്തിയവരാണെങ്കില്‍ ടി20 മാത്രം കളിക്കാന്‍ ജനിച്ചവനാണെന്ന തോന്നലാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തരുന്നത്.
 
2021 മാര്‍ച്ച് 14ന് ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ താരം ടി20 ക്രിക്കറ്റില്‍ 2 വര്‍ഷം പിന്നിടുമ്പോഴേക്ക് നേടിയത് 101 സിക്‌സുകളാണ് എന്നൊരു റെക്കോര്‍ഡ് മാത്രം ഏതൊരു ക്രിക്കറ്റ് ആരാധകനെയും അമ്പരപ്പിക്കും. 51 ടി20 മത്സരങ്ങളില്‍ ആയിരത്തിന് മുകളില്‍ പന്തുകള്‍ മാത്രം നേരിട്ടാണ് സൂര്യ ഈ നേട്ടത്തിലെത്തിയത് എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസകരമായ റെക്കോര്‍ഡാണ്.
 
ഇതുവരെ 51 ടി20 മത്സരങ്ങളില്‍ 49 ഇന്നിങ്ങ്‌സുകളിലാണ് സൂര്യ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തത്. ഇക്കാലയളവില്‍ 45.64 എന്ന ബാറ്റിംഗ് ശരാശരിയില്‍ അടിച്ചെടുത്തത് 1780 റണ്‍സ്. അതും ഏതൊരു ടി20 താരവും കൊതിക്കുന്ന 174.33 എന്ന കിടിലന്‍ പ്രഹരശേഷിയിലും. ഈ കുറഞ്ഞ കാലയളവില്‍ തന്നെ അന്താരാഷ്ട്ര ടി20യില്‍ 3 സെഞ്ചുറിയാണ് താരം സ്വന്തമാക്കിയത് 14 അര്‍ധസെഞ്ചുറികളും. 117 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. താരം നേടിയ 1780 റണ്‍സില്‍ 1254 റണ്‍സും സൂര്യ നേടിയത് ബൗണ്ടറികളിലൂടെയാണ്. ഇതില്‍ 162 ഫോറുകളും 101 സിക്‌സുകളും ഉള്‍പ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഏറ്റവും വെറുക്കപ്പെട്ട സിക്‌സ്, ധോണിയും സഞ്ജുവും ചെയ്തത് ഓര്‍മയുണ്ടോ? ഹാര്‍ദിക് പാണ്ഡ്യ മോശം ലീഡറെന്ന് വിമര്‍ശനം (വീഡിയോ)