Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം നമ്പർ, മൂന്നാം നമ്പറെല്ലാം പാപ്പ വെളയാട്ട്, ടി20യിൽ സൂര്യ എന്നേക്കും കിംഗ്

രണ്ടാം നമ്പർ, മൂന്നാം നമ്പറെല്ലാം പാപ്പ വെളയാട്ട്, ടി20യിൽ സൂര്യ എന്നേക്കും കിംഗ്
, ഞായര്‍, 8 ജനുവരി 2023 (10:01 IST)
ശ്രീലങ്കക്കെതിരായ മൂന്നാമത്തെ ടി20യിൽ സെഞ്ചുറി പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി സൂര്യകുമാർ യാദവ്. 45 പന്തിൽ സെഞ്ചുറി തികച്ച താരം 51 പന്തിൽ 7 ഫോറു 9 സിക്സും സഹിതം 112 റൺസുമായി പുറത്താകാതെ നിന്നു. വെറും 43 ടി20 ഇന്നിങ്ങ്സിൽ നിന്നാണ് സൂര്യ തൻ്റെ മൂന്നാം ടി20 സെഞ്ചൂറി നേടിയത്.
 
ഇതോടെ ടി20യിൽ നാല് സെഞ്ചുറികളുള്ള രോഹിത് ശർമയ്ക്ക് മാത്രം പിറകിലാണ് സൂര്യയുള്ളത്. നിലവിലെ ഫോം തുടർന്നാൽ ഈ റെക്കോർഡ് അധികം കാലതാമസമില്ലാതെ സൂര്യയ്ക്ക് മറികടക്കാം. 2 സെഞ്ചുറികളുള്ള കെ എൽ രാഹുലിനെയാണ് സൂര്യ മറികടന്നത്. മത്സരത്തിൽ 9 സിക്സറുകൾ നേടിയ സൂര്യ ഇന്ത്യയ്ക്കായി ഒരു ടി20 ഇന്നിങ്ങ്സിൽ ഏറ്റവും സിക്സറുകൾ എന്ന നേട്ടത്തിൽ രോഹിത്തിന് മാത്രം പിന്നിലാണ്. 10 സിക്സുകളാണ് രോഹിത് നേടിയത്.
 
200 സ്ട്രൈക്ക്റേറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ എന്ന റെക്കോർഡും മത്സരത്തിൽ സൂര്യ സ്വന്തമാക്കി. 200ന് മുകളിൽ സ്ട്രൈക്ക്റേറ്റുമായി 6 തവണ സൂര്യ 50+ റൺസുകൾ നേടികഴിഞ്ഞു. മാക്സ്വെല്ലിൻ്റെയും എവിൻ ലൂയിസിൻ്റെയും റെക്കോർഡാണ് താരം തകർത്തത്. കൂടാതെ ടി20യിൽ ഓപ്പണറല്ലാതെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടൂന്ന താരങ്ങളുടെ പട്ടികയിലും സൂര്യ ഒന്നാമതെത്തി. ഗ്ലെൻ മാക്സ്വെൽ,വില്ലി റൂസ്സോ,ഡേവിഡ് മില്ലർ,ഗ്ലെൻ ഫിലിപ്സ്,കെ എൽ രാഹുൽ എന്നിവരെയാണ് താരം മറികടന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈകി ലഭിച്ച അംഗീകാരം, ത്രിപാഠി കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു