Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും
ഐപിഎല്ലിലാണ് താരം അവസാനമായി കളിച്ചത്
Asia Cup 2025: ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് പരിശീലനം ആരംഭിച്ചു. സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു ശേഷം നീണ്ട വിശ്രമത്തിലായിരുന്നു താരം.
ഐപിഎല്ലിലാണ് താരം അവസാനമായി കളിച്ചത്. അതിനുശേഷമാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. വിശ്രമത്തിനു ശേഷം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം ജോയിന്‍ ചെയ്തു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനമാണ് താരം ഇപ്പോള്‍ നടത്തുന്നത്.
സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ നടക്കുന്ന ഏഷ്യാ കപ്പില്‍ ആയിരിക്കും സൂര്യകുമാര്‍ ഇനി രാജ്യാന്തര ക്രിക്കറ്റ് കളിക്കുക. ഏഷ്യാ കപ്പ് ട്വന്റി 20 ഫോര്‍മാറ്റില്‍ ആയതിനാല്‍ ഇന്ത്യയെ സൂര്യ നയിക്കും. ഏഷ്യാ കപ്പില്‍ ശ്രേയസ് അയ്യരും ടീമില്‍ ഉണ്ടാകുമെന്നാണ് വിവരം.