Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി സ്ലെഡ്‌ജ് ചെയ്‌തപ്പോൾ സന്തോഷമാണ് തോന്നിയത്, ഐപിഎല്ലിലെ നിമിഷങ്ങൾ ഓർത്തെടുത്ത് സൂര്യകുമാർ യാദവ്

കോലി സ്ലെഡ്‌ജ് ചെയ്‌തപ്പോൾ സന്തോഷമാണ് തോന്നിയത്, ഐപിഎല്ലിലെ നിമിഷങ്ങൾ ഓർത്തെടുത്ത് സൂര്യകുമാർ യാദവ്
, ചൊവ്വ, 25 മെയ് 2021 (18:53 IST)
യുഎഇ‌യിൽ നടന്ന ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ മുംബൈ താരം സൂര്യകുമാർ യാദവിനെതിരെ ബാംഗ്ലൂർ നായകനായ വിരാട് കോലി നടത്തിയ സ്ലെഡ്‌ജിങ് ക്രിക്കറ്റ് ലോകത്തിൽ ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ നായകന്റെ തുറിച്ചുനോട്ടത്തിന് മുന്നിൽ പതറാതെ നിന്ന സൂര്യകുമാർ അന്ന് ആരാധകരുടെ കയ്യടികൾ സ്വന്തമാക്കിയിരുന്നു. ഇപ്പോളിതാ ഈ സംഭവത്തെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.
 
കോലി സ്ലെഡ്‌ജ് ച്എയ്‌തത് തന്നെ സന്തോഷിപ്പിച്ചെന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്. കാരണം ഞാൻ ക്രീസിൽ തുടർന്നാൽ മുംബൈ വിജയിക്കുമെന്ന് കോലിക്ക് അറിയാമായിരുന്നു. എന്റെ വിക്കറ്റ് ലഭിച്ചാൽ അവർക്ക് മുംബൈയുടെ ഇന്നിങ്സിന്റെ വേഗത കുറയ്‌ക്കാനാവും ഒപ്പം വിജയിക്കാൻ സാധ്യത തുറക്കുകയും ചെയ്യും.
 
എനിക്കെതിരെ മാത്രമല്ല തനിക്കെതിരെ ബാറ്റ് ചെയ്യുന്ന ഏത് ബാറ്റ്‌സ്‌മാനെതിരെയും കോലിയുടെ സമീപനം ഇങ്ങനെയാണ്. ഞാൻ പിച്ചിൽ ശാന്തനായിരിക്കും. ഇത്തരത്തിലുള്ള ഒരു പോരിലേക്ക് ഞാൻ പോകില്ല. സൂര്യകുമാർ യാദവ് പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ന്യൂസിലൻഡിനെ വീഴ്‌ത്തിയിരിക്കും, കാരണങ്ങൾ ഇവ