Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

ട്വന്റി 20 ലോകകപ്പും ഏഷ്യ കപ്പും ഇന്ത്യക്ക് നേടിത്തന്ന സൂര്യകുമാറിനു ഇപ്പോൾ പ്രായം 36 ആണ്

Sanju samson, Suryakumar yadav, gambhi's plan, Cricket News,സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഗംഭീർ,ക്രിക്കറ്റ് വാർത്ത
Suryakumar Yadav: ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാവി ആശങ്കയിൽ. ട്വന്റി 20 ലോകകപ്പിലെയും ഐപിഎല്ലിലെയും മോശം പ്രകടനമാണ് താരത്തിന്റെ ഭാവിയെ കുറിച്ച് ബിസിസിഐ ആലോചിക്കാൻ കാരണം. 
 
ട്വന്റി 20 ലോകകപ്പും ഏഷ്യ കപ്പും ഇന്ത്യക്ക് നേടിത്തന്ന സൂര്യകുമാറിനു ഇപ്പോൾ പ്രായം 36 ആണ്. ഒളിംപിക്‌സും അടുത്ത ടി20 ലോകകപ്പും ആണ് ഇന്ത്യയെ കാത്തിരിക്കുന്ന മേജർ ടൂർണമെന്റുകൾ. 2028 ലോകകപ്പ് ആകുമ്പോഴേക്കും പുതിയ നായകനെ ചുമതലയേൽപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. 
 
ട്വന്റി 20 ലോകകപ്പിൽ 242 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 11 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ പൂജ്യവുമാണ് സൂര്യയുടെ സംഭാവന. ഐപിഎല്ലിൽ 16.35 കോടിക്ക് മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരം ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് നേടിയിരിക്കുന്നത് വെറും 106 റൺസാണ്. ഈ ഫോം ഔട്ടാണ് സൂര്യയുടെ നായകസ്ഥാനത്തിനു വെല്ലുവിളിയാകുന്നത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനമായിരിക്കും സൂര്യയുടെ ക്യാപ്റ്റൻസിയിൽ നിർണായകമാകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: ഓറഞ്ച് ക്യാപ്പ് ഓടിയെത്തി കോലിയുടെ തലയിലേക്ക്; ഇംപാക്ട് സബ് ആയി ആദ്യ കളി !