Webdunia - Bharat's app for daily news and videos

Install App

വേണ്ടത് വെറും 12 റൺസ്, ധോനിയുടെ റെക്കോർഡ് ലക്ഷ്യമിട്ട് സൂര്യ

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2023 (14:14 IST)
ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടി20 മത്സരം നടക്കാനിരിക്കെ റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 3 സിക്‌സറുകള്‍ നേടാനായാല്‍ ടി20യില്‍ 100 സീക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം സൂര്യയുടെ പേരിലാകും. ഇതോടെ 99 സിക്‌സുകള്‍ നേടിയ കെ എല്‍ രാഹുലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സൂര്യകുമാറിനാകും. 182 സിക്‌സുമായി രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയ്ക്ക് 117 സിക്‌സുകളാണ് സ്വന്തം പേരിലുള്ളത്.
 
അതേസമയം 28 ടി20 എവേ മത്സരങ്ങളില്‍ നിന്നും 936 സ്വന്തം പേരിലുള്ള സൂര്യകുമാര്‍ യാദവിന് വെറും 12 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ ഇതിഹാസതാരമായ എം എസ് ധോനിയെ മറികടക്കുന്നതിന് ആവശ്യമായുള്ളത്. 65 എവേ മത്സരങ്ങളില്‍ നിന്നും 947 റണ്‍സാണ് ധോനി നേടിയിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 12 റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ നേട്ടം മറികടക്കാന്‍ സൂര്യയ്ക്ക് സാധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments