സത്യനാഥന്റെ 'ശബ്ദം' കേള്‍ക്കാന്‍ തിയറ്ററുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക്; മൂന്ന് ദിവസം കൊണ്ട് നേടിയത് എത്രയെന്നോ?
റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നടത്തിയത്
ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍. ഈ വര്‍ഷത്തെ മികച്ച തിയറ്റര്‍ വിജയമാകാനുള്ള പോക്കിലാണ് ചിത്രം. ആദ്യ ദിവസങ്ങളില്‍ ചിത്രത്തിനു സമ്മിശ്രപ്രതികരണങ്ങള്‍ ആയിരുന്നെങ്കിലും കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ ബോക്‌സ്ഓഫീസില്‍ വന്‍ ചലനമുണ്ടായി. ജൂലൈ 28 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നടത്തിയത്. റിലീസ് ദിനമായ വെള്ളിയാഴ്ചത്തേക്കാള്‍ കളക്ഷന്‍ ശനിയാഴ്ചയും ശനിയാഴ്ചയേക്കാള്‍ കളക്ഷന്‍ ഞായറാഴ്ചയും ലഭിച്ചു. കേരളത്തില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് 6.40 കോടിയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ കളക്ട് ചെയ്തത്. ഞായറാഴ്ച മാത്രം 2.55 കോടിയാണ് ചിത്രത്തിന്റെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍.
റാഫി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. വിന്റേജ് ദിലീപ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും കുടുംബ പ്രേക്ഷകര്‍ക്ക് രസിക്കാനും ചിന്തിക്കാനുമുള്ള വക ചിത്രം നല്‍കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ജോജു ജോര്‍ജ്, സിദ്ദിഖ്, വീണ നന്ദകുമാര്‍, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.