ടി20യിലെ ഒരേയൊരു രാജാവ്, 2022ലെ മികച്ച ടി20 താരത്തിനുള്ള ഐസിസി പുരസ്കാരം സൂര്യകുമാർ യാദവിന്

Webdunia
ബുധന്‍, 25 ജനുവരി 2023 (19:31 IST)
2022ലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ പുരസ്കാരം സ്വന്തമാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. 2022ലെ മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാനെ മറികടന്നാണ് സൂര്യയുടെ നേട്ടം.
 
2022ൽ ആയിരത്തിലധികം റൺസ് കണ്ടെത്തി സൂര്യകുമാർ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ടി20യിൽ ഒരു വർഷം ആയിരത്തിലധികം അന്താരാഷ്ട്ര റൺസ് കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സൂര്യകുമാർ സ്വന്തമാക്കിയിരുന്നു. 2022ൽ ഇന്ത്യയ്ക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 46.56 ശരാശരിയിൽ 1164 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്. 187.43 എന്ന മികച്ച സ്ട്രൈക്ക്റേറ്റിലാണ് സൂര്യയുടെ നേട്ടം.
 
രണ്ട് സെഞ്ചുറികളാണ് ടി20യിൽ സൂര്യകുമാർ കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി 45 ടി20 മത്സരങ്ങളിൽ നിന്നായി 1578 റൺസാണ് സൂര്യ നേടിയിട്ടുള്ളത്. 13 അർധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 2021ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടി20യിൽ സൂര്യയുടെ അരങ്ങേറ്റം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ക്രിക്കറ്റ് സ്ഥിരമായി 5-6 സ്റ്റേഡിയങ്ങളിൽ മതി, അതാണ് ഹോം അഡ്വാൻഡേജ്, കോലി ഫോർമുല ഇന്ത്യൻ ടീം പിന്തുടരണമെന്ന് അശ്വിൻ

രഞ്ജി കളിക്കാൻ ആകുമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാം, ടീം സെലക്ഷനെ വിമർശിച്ച് മുഹമ്മദ് ഷമി

കളിക്കാർ സെലക്ടർമാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്, ബിസിസിഐക്കെതിരെ അജിങ്ക്യ രഹാനെ

ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ

അടുത്ത ലേഖനം
Show comments