Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമർശകർ കാണുന്നുണ്ടോ? ഐസിസി ഏകദിന ബൗളിങ് റാങ്കിംഗിൽ ഒന്നാമതെത്തി മുഹമ്മദ് സിറാജ്

വിമർശകർ കാണുന്നുണ്ടോ? ഐസിസി ഏകദിന ബൗളിങ് റാങ്കിംഗിൽ ഒന്നാമതെത്തി മുഹമ്മദ് സിറാജ്
, ബുധന്‍, 25 ജനുവരി 2023 (15:39 IST)
ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. സമീപകാലത്ത് ഇന്ത്യൻ ടീമിനായി മികച്ച ബൗളിങ് പ്രകടനമാണ് താരം നടത്തുന്നത്. പോയ വർഷത്തെ ഐസിസിയുടെ ഏകദിന ടീമിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് അഭിമാനർഹമായ നേട്ടം ഇന്ത്യൻ പേസർ സ്വന്തമാക്കിയത്. 729 റേറ്റിംഗ് പോയൻ്റാണ് താരത്തിനുള്ളത്.
 
ശ്രീലങ്കെക്കെതിരെയും ന്യൂസിലൻഡിനെതിരെയും നടന്ന ഏകദിന പരമ്പരകളിൽ തകർപ്പൻ പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിൻ്റെ കുന്തമുനയാണ് സിറാജ്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഒമ്പത് വിക്കറ്റും കിവികൾക്കെതിരെ 5 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്. 2022 ജനുവരിയിൽ ബൗളിങ് റാങ്കിംഗിൽ 279ആം സ്ഥാനത്തായിരുന്നു സിറാജ്. 2022ൽ 15 മത്സരങ്ങളിൽ നിന്ന് 4.62 എന്ന മികച്ച എക്കോണമിയിൽ 24 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
 
ഓസ്ട്രേലിയയുടെ പേസ് താരം ജോഷ് ഹേസൽ വുഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ന്യൂസിലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി റാങ്കിംഗ് : കോലിയേയും രോഹിത്തിനെയും മറികടന്ന് ശുഭ്മാൻ ഗില്ലിൻ്റെ കുതിപ്പ്