കൈ കൊടുക്കാനുള്ള മര്യാദ ഇന്ത്യ കാണിച്ചില്ല, ഉത്തരവ് വന്നത് ഉന്നതതലത്തിൽ നിന്ന്?, വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് സമർപ്പിച്ച് സൂര്യകുമാർ യാദവ്

മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തില്ല. മത്സരശേഷം പാക് നായകന്റെ മുഖത്ത് പോലും നോക്കാതെയാണ് സൂര്യ മടങ്ങിയത്.

അഭിറാം മനോഹർ
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (12:30 IST)
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരശേഷം താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. തങ്ങള്‍ കളിക്കാന്‍ മാത്രമായാണ് വന്നതെന്നും ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് ഇന്ത്യന്‍ ടീം നില്‍ക്കുന്നതെന്നും സൂര്യ വിശദീകരിച്ചു. മത്സരശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യരുതെന്ന ഉത്തരവ് ഉന്നതതലത്തില്‍ നിന്ന് ടീമിന് ലഭിച്ചതായാണ് സൂചന.
 
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തില്ല. മത്സരശേഷം പാക് നായകന്റെ മുഖത്ത് പോലും നോക്കാതെയാണ് സൂര്യ മടങ്ങിയത്. കളിക്കാന്‍ മാത്രം വന്നത് കൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും ചില കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനും മുകളിലാണെന്നും സൂര്യ വ്യക്തമാക്കി. സമ്മാനദാന ചടങ്ങില്‍ ഇന്ത്യയുടെ വിജയം പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
 
 
 മത്സരശേഷം ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവും ശിവം ദുബെയുമായി ഹസ്തദാനം ചെയ്യാന്‍ പാക് താരങ്ങള്‍ കാത്തുനിന്നിരുന്നു. ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും ഹസ്തദാനം ചെയ്യാന്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാതെ വന്നതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്‍ മത്സരശേഷമുള്ള ബ്രോഡ് കാസ്റ്റര്‍ പ്രസന്റേഷന്‍ പാക് നായകന്‍ സല്‍മാന്‍ അലി ആഗ ഒഴിവാക്കുകയും ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

ഒരു പരമ്പര നോക്കി വിലയിരുത്തരുത്, ഇന്ത്യയ്ക്കായി കളിക്കാൻ ഞാൻ യോഗ്യനാണ്: കരുൺ നായർ

ആശങ്ക വേണ്ട, ശ്രേയസ് സുഖം പ്രാപിക്കുന്നു, ഐസിയു വിട്ടു, ഓസ്ട്രേലിയയിൽ തുടരും

Women's ODI Wordlcup: കണങ്കാലിന് പരിക്കേറ്റ പ്രതിക റാവൽ പുറത്ത്, പകരക്കാരിയായി ഷഫാലി വർമ്മ

Shreyas Iyer: 'ആശ്വാസം'; ശ്രേയസ് അയ്യര്‍ ഐസിയു വിട്ടു, ആരോഗ്യനില തൃപ്തികരം

അടുത്ത ലേഖനം
Show comments