IND vs PAK, No handshakes after match: കാത്തുനിന്ന് പാക്കിസ്ഥാന്‍ താരങ്ങള്‍, മൈന്‍ഡ് ചെയ്യാതെ സൂര്യയും ദുബെയും; ഗ്രൗണ്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 25 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ജയം സ്വന്തമാക്കി

രേണുക വേണു
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (07:36 IST)
Pakistan

India vs Pakistan: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആരോപണവിധേയരായ പാക്കിസ്ഥാനോടുള്ള എതിര്‍പ്പ് കളിക്കളത്തില്‍ പരസ്യമാക്കി ഇന്ത്യ. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനു ജയിച്ച ശേഷം എതിര്‍ ടീമിലെ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. 
 
128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 25 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ജയം സ്വന്തമാക്കി. സ്‌കോര്‍ 125 ല്‍ നില്‍ക്കെ നായകന്‍ സൂര്യകുമാര്‍ യാദവ് സിക്‌സര്‍ പറത്തിയാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്. തൊട്ടുപിന്നാലെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ശിവം ദുബെയ്ക്ക് സൂര്യ കൈ കൊടുത്തു. പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. 
 
മത്സരശേഷം ഡ്രസിങ് റൂമില്‍ നിന്ന് എല്ലാ താരങ്ങളും ഇറങ്ങിവന്ന് എതിര്‍ ടീം താരങ്ങള്‍ക്കു കൈ കൊടുക്കുന്ന പതിവുണ്ട്. ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും തയ്യാറായില്ല. പാക്കിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഗ്രൗണ്ടില്‍ അല്‍പ്പസമയം കാത്തുനിന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നില്ലെന്ന് കണ്ടതോടെ പാക് താരങ്ങളും സ്ഥലംവിട്ടു. 
 
ഇതിനിടെ ഇന്ത്യയുടെ ഡ്രസിങ് റൂം പ്രധാന വാതിലും അടച്ചു. പാക് താരങ്ങള്‍ കൈ തരാന്‍ ഡ്രസിങ് റൂമില്‍ വന്നാലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. ടോസിനു ശേഷവും പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗയ്ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് വിമുഖത പ്രകടിപ്പിച്ചു. 
 
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു മുകളില്‍ ചില കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്നാണ് പാക്കിസ്ഥാന്‍ താരങ്ങളെ അവഗണിച്ച വിഷയത്തില്‍ സൂര്യകുമാര്‍ യാദവ് ന്യായീകരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനുമാണ് ഈ ജയം സമര്‍പ്പിക്കുന്നതെന്നും സൂര്യ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments