Chriss Woakes: വോക്സ് പന്തെറിയാൻ സാധ്യത കുറവ്, ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി
വീഴ്ചയില്‍ തോളെല്ല് ഡിസ് ലൊക്കേറ്റ് ചെയ്യുകയായിരുന്നുവെന്നാണ് സൂചന.
ഓവല്‍ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് മത്സരത്തില്‍ പന്തെറിയാന്‍ സാധ്യത കുറവ്. മത്സരത്തില്‍ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞ പന്ത് പിന്തുടരുന്നതിനിടെ ഇടതുകാല്‍ തെന്നി വീണാണ് വോക്‌സിന് പരിക്കേറ്റത്.വീഴ്ചയില്‍ തോളെല്ല് ഡിസ് ലൊക്കേറ്റ് ചെയ്യുകയായിരുന്നുവെന്നാണ് സൂചന. വേദന കൊണ്ട് കഷ്ടപ്പെട്ട വോക്‌സ് ടീം ഫിസിയോയുടെ സഹായത്തോടെയാണ് മൈതാനം വിട്ടത്.
സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷം ചികിത്സ നല്‍കുമെങ്കിലും മത്സരത്തില്‍ ഇനി വോക്‌സിന് പന്തെറിയാന്‍ സാധിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അത് ഇംഗ്ലണ്ട് ബൗളിങ്ങിന് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. പരമ്പരയിലെ അവസാന മത്സരമാണ്. ഒരു ബൗളര്‍ ടീമില്‍ കുറയുന്നത് കഠിനമാണ്. എങ്കിലും എല്ലാവരും ടീമിനായി മികച്ച പ്രകടനം നടത്തും. സഹതാരമായ ഗസ് അറ്റ്കിന്‍സണ്‍ പറഞ്ഞു.