T 20 World Cup Final, England vs Pakistan: ഇംഗ്ലീഷ് പരീക്ഷ പാസാകാന്‍ പാക്കിസ്ഥാന്‍, ട്വന്റി 20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്
മെല്‍ബണില്‍ മഴയ്ക്ക് 90 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
T 20 World Cup Final, England vs Pakistan: ട്വന്റി 20 ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്. ശക്തരായ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കലാശപ്പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
മെല്‍ബണില്‍ മഴയ്ക്ക് 90 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മൂലം മത്സരം ഇന്ന് നടന്നില്ലെങ്കില്‍ നവംബര്‍ 14 തിങ്കളാഴ്ച റിസര്‍വ് ഡേയായി കളി നടത്തും. അന്നും മഴ കളി തടസപ്പെടുത്തിയാല്‍ ഇരു ടീമുകളേയും ചാംപ്യന്‍മാരായി പ്രഖ്യാപിക്കും.