Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ ഇനിയും സാധ്യത, ഇന്ത്യ കൂടി കനിയണം; കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങള്‍ക്ക് !

ഇത്തവണ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ഒന്നാണ് കരുത്തരായ പാക്കിസ്ഥാന്റെ പതനം

പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ ഇനിയും സാധ്യത, ഇന്ത്യ കൂടി കനിയണം; കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങള്‍ക്ക് !
, വെള്ളി, 28 ഒക്‌ടോബര്‍ 2022 (10:30 IST)
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തില്‍ തന്നെ നാടകീയത നിറഞ്ഞു കഴിഞ്ഞു. ഓരോ കളിയും ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്. കിരീടം നേടുമെന്ന് ഉറപ്പിച്ച വമ്പന്‍മാര്‍ക്ക് പോലും അടിതെറ്റി. കുഞ്ഞന്‍ ടീമുകളെന്ന് വിളിക്കപ്പെട്ടവര്‍ ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നു. 
 
ഇത്തവണ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ഒന്നാണ് കരുത്തരായ പാക്കിസ്ഥാന്റെ പതനം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് കളിയും തോറ്റ് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയോടും സിംബാബ്വെയോടുമാണ് പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ശേഷിക്കുന്നത് ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം. മൂന്നിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ. 
 
ആദ്യ രണ്ട് കളികളും ജയിച്ച് നാല് പോയിന്റോടെ ഇന്ത്യയാണ് ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ സാഹചര്യത്തില്‍ ശേഷിക്കുന്ന മൂന്ന് കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമി ഫൈനലിലെത്താം. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റും പോസിറ്റീവാണ്. 
 
മികച്ച നെറ്റ് റണ്‍റേറ്റൊടെ ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് കുറവാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് ഇന്ത്യയേക്കാള്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. +5.200 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. പാക്കിസ്ഥാനെതിരായ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാകും. 
 
മൂന്ന് പോയിന്റുമായി സിംബാബ്വെ ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ട് പിന്നിലുണ്ട്. രണ്ട് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് പോയിന്റുമായി ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത്. രണ്ട് കളികളും തോറ്റ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. 
 
പോയിന്റ് പട്ടികയില്‍ അടിയിലാണെങ്കിലും പാക്കിസ്ഥാന് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇപ്പോഴും ചില സാധ്യതകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയിക്കുകയാണ് ആദ്യം വേണ്ടത്. നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. 
 
ഇന്ത്യ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക ടീമുകളില്‍ ഏതെങ്കിലും രണ്ട് ടീം അവര്‍ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ അസ്ഥാനത്താകും. ശേഷിക്കുന്ന മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റും സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്ക് ഏഴ് പോയിന്റും ആകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും പാക്കിസ്ഥാന് ആറ് പോയിന്റ് മാത്രമേ ആകൂ. 
 
അതായത് ഇന്ത്യയെ ആശ്രയിച്ചായിരിക്കും പാക്കിസ്ഥാന്റെ മുന്നോട്ടുള്ള പോക്ക്. ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരാകുകയാണ് പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താന്‍ വേണ്ടത്. ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ശേഷിക്കുന്ന മൂന്ന് കളികളിലും ഉയര്‍ന്ന മാര്‍ജിനില്‍ പാക്കിസ്ഥാന്‍ ജയിക്കുകയും വേണം. പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങളാണ് ഗ്രൂപ്പ് 2 വില്‍ ഏറ്റവും നിര്‍ണായകമാകുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു അവസരം കൂടി തരും, തിളങ്ങിയില്ലെങ്കില്‍ പന്തിനെ ഇറക്കും; രാഹുലിന് താക്കീത്, പുറത്തിരുത്താന്‍ ആലോചന