ടി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇഷ്ടമുള്ള പണം എഴുതിയെടുക്കാമെന്ന് പാക്കിസ്ഥാനിലെ പ്രമുഖ വ്യവസായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ രമീസ് രാജയ്ക്ക് ഈ വ്യവസായി ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഒക്ടോബര്‍ 24 നാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ഈ മത്സരത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചാല്‍ ബ്ലാങ്ക് ചെക്കില്‍ ഇഷ്ടമുള്ളത് എഴുതിയെടുക്കാമെന്ന് പാക് വ്യവസായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ രമീസ് രാജയെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.