Webdunia - Bharat's app for daily news and videos

Install App

ഓപ്പണര്‍മാരാകാന്‍ രോഹിത്-രാഹുല്‍ സഖ്യം, ധവാനും ടീമില്‍ ഉണ്ടാകും; മധ്യനിരയില്‍ സൂര്യകുമാറോ ശ്രേയസ് അയ്യരോ ?

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (15:32 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ സഖ്യമായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശിഖര്‍ ധവാന്‍ മൂന്നാം ഓപ്പണര്‍ എന്ന നിലയിലായിരിക്കും ടീമില്‍ ഇടം പിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 
 
നായകന്‍ വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ കളിക്കും. വിരാട് കോലിയും രോഹിത് ശര്‍മയും ഓപ്പണര്‍മാരായേക്കും എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ ഓപ്പണറാകുന്നത് തന്നെയാണ് ടീമിന് ഗുണം ചെയ്യുകയെന്നാണ് വിലയിരുത്തല്‍. 
 
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ് സാധ്യത. ഇരുവരും സ്‌ക്വാഡില്‍ ഉണ്ടാകുമെങ്കിലും ഒരുമിച്ച് കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. റിഷഭ് പന്ത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ദീപക് ചഹര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം കണക്കിലെടുത്തായിരിക്കും ഇവരില്‍ ആര്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുക. സ്പിന്നറായി യുസ്വേന്ദ്ര ചഹലും പേസര്‍മാരായി ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും സ്ഥാനം പിടിച്ചേക്കും. മുഹമ്മദ് സിറാജിനെ കൂടി പരിഗണിക്കാനും സാധ്യതയുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരം, റെക്കോർഡ് നേട്ടത്തിൽ ലെവൻഡോവ്സ്കി

Jasprit Bumrah: ഓസ്‌ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ

പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments