T20 World Cup 2024: ട്വന്റി 20 ലോകകപ്പ് മത്സരക്രമം, സമയം, വേദി; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
T20 World Cup 2024 Live Telecast: സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക
T20 World Cup 2024: ട്വന്റി 20 ലോകകപ്പിനു ജൂണ്‍ രണ്ട് ഞായറാഴ്ച തുടക്കം. ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും തമ്മിലാണ് ആദ്യ മത്സരം. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ഇത്തവണ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പ് കളിക്കുന്നത്. ഇന്ത്യ എ ഗ്രൂപ്പിലാണ്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്കു ശേഷം ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരെ സൂപ്പര്‍ 8 സ്റ്റേജിലേക്ക്. അതിനുശേഷം സെമി ഫൈനലും ഫൈനലും.
T20 World Cup 2024, Groups: എ ഗ്രൂപ്പ് - ഇന്ത്യ, പാക്കിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎസ്, കാനഡ
ബി ഗ്രൂപ്പ് - ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍
സി ഗ്രൂപ്പ് - ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട, പപ്പു ന്യു ഗിനിയ
ഡി ഗ്രൂപ്പ് - ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍
India match dates, T20 World Cup 2024: ഇന്ത്യയുടെ മത്സരങ്ങള്‍
ഇന്ത്യ vs അയര്‍ലന്‍ഡ് - ജൂണ്‍ 5 ബുധന്‍ - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍
ഇന്ത്യ vs പാക്കിസ്ഥാന്‍ - ജൂണ്‍ 9 ഞായര്‍ - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍
ഇന്ത്യ vs യുണൈറ്റഡ് സ്റ്റേറ്റ്‌സ് - ജൂണ്‍ 12 ബുധന്‍ - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍
ഇന്ത്യ vs കാനഡ - ജൂണ്‍ 15 ശനി - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍
T20 World Cup 2024 Live Telecast: സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക.
Indian Squad for T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്