India vs Australia: ടോസ് ഓസ്‌ട്രേലിയയ്ക്ക്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; സഞ്ജു ഇന്നും ബെഞ്ചില്‍ !
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി
India vs Australia: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിനു തുടക്കം. സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് ലഭിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു തങ്ങളുടെയും തീരുമാനമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബെഞ്ചില്‍ തന്നെ. ആഷ്ടന്‍ അഗറിനു പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്