Sanju Samson: സഞ്ജു ആരാധകര്‍ സന്തോഷിക്കാന്‍ വരട്ടെ ! പ്രധാന വിക്കറ്റ് കീപ്പര്‍ പന്ത് തന്നെ
അതേസമയം പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ സഞ്ജു തഴയപ്പെടുമോ എന്നതാണ് മലയാളി ആരാധകരുടെ സംശയം
Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പറായാണ് താരത്തെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാളി ക്രിക്കറ്റര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നത്.
അതേസമയം പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ സഞ്ജു തഴയപ്പെടുമോ എന്നതാണ് മലയാളി ആരാധകരുടെ സംശയം. സ്‌ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ പൊസിഷനിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ രണ്ട് പേരില്‍ ഒരാള്‍ക്ക് മാത്രമേ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കൂ. ആദ്യ മത്സരങ്ങളില്‍ പന്തായിരിക്കും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക. പന്ത് നിരാശപ്പെടുത്തിയാല്‍ മാത്രം സഞ്ജുവിന് പ്ലേയിങി ഇലവനില്‍ ഇറങ്ങാം. രണ്ട് പേരും ഒന്നിച്ച് വരുന്ന പ്ലേയിങ് ഇലവന്‍ നിലവിലെ സാഹചര്യത്തില്‍ അസാധ്യവുമാണ്.
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
റിസര്‍വ് താരങ്ങള്‍: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍