Webdunia - Bharat's app for daily news and videos

Install App

T20 World Cup 2024, India: ദേ വീണ്ടും ഓസ്‌ട്രേലിയ ! സൂപ്പര്‍ 8 ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍മാര്‍

ഓസ്‌ട്രേലിയ ഇതിനോടകം സൂപ്പര്‍ 8 ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ B2 വായ ഓസ്‌ട്രേലിയയെ ഇന്ത്യ സൂപ്പര്‍ 8 ല്‍ നേരിടേണ്ടി വരും

രേണുക വേണു
ബുധന്‍, 12 ജൂണ്‍ 2024 (09:41 IST)
T20 World Cup 2024: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍ ടീമുകള്‍. സൂപ്പര്‍ 8 ലേക്ക് എത്തുമ്പോള്‍ ഗ്രൂപ്പ് ഒന്നില്‍ ആണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഇന്ന് യുഎസിനെതിരെ ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിക്കും. ഗ്രൂപ്പില്‍ A1 എന്ന നിലയിലാകും ഇന്ത്യ ഫിനിഷ് ചെയ്യുക. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പോയാലും ഇന്ത്യയുടെ പൊസിഷന്‍ A1 തന്നെയായിരിക്കും. 
 
സൂപ്പര്‍ 8 ല്‍ രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഒന്നാമത്തെ ഗ്രൂപ്പില്‍ A1, B2, C1, D2 എന്നിങ്ങനെയാണ് ടീമുകള്‍. രണ്ടാമത്തെ ഗ്രൂപ്പില്‍ A2, B1, C2, D1 എന്നീ ടീമുകള്‍. സൂപ്പര്‍ 8 ല്‍ എത്തുന്ന എല്ലാ ടീമിനും ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകള്‍ക്കെതിരെ ഓരോ കളി വീതം ലഭിക്കും. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കഴിയുമ്പോള്‍ ഗ്രൂപ്പില്‍ ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമി ഫൈനലിലേക്ക് പ്രവേശിക്കും. 
 
ഓസ്‌ട്രേലിയ ഇതിനോടകം സൂപ്പര്‍ 8 ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ B2 വായ ഓസ്‌ട്രേലിയയെ ഇന്ത്യ സൂപ്പര്‍ 8 ല്‍ നേരിടേണ്ടി വരും. സി ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാനോ ന്യൂസിലന്‍ഡോ ആയിരിക്കും സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍. ഡി ഗ്രൂപ്പിലേക്ക് എത്തുമ്പോള്‍ ബംഗ്ലാദേശിനെയായിരിക്കും സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് എതിരാളികളായി ലഭിക്കുക. 
 
അതായത് സൂപ്പര്‍ 8 ല്‍ ഇന്ത്യയുടെ എതിരാളികള്‍ ആവാന്‍ സാധ്യതയുള്ള ടീമുകള്‍ ഇതൊക്കെ: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്/അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Legends Championship:സെമിയിൽ കയറാൻ 14.1 ഓവറിൽ ജയിക്കണം, ബിന്നി- പത്താൻ വെടിക്കെട്ടിൽ വിജയിച്ച് ഇന്ത്യ, സെമിയിലെ എതിരാളി പാകിസ്ഥാൻ

India vs England: ഓവൽ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ 3 മാറ്റങ്ങൾക്ക് സാധ്യത, അരങ്ങേറ്റം കുറിക്കാനൊരുങ്ങി അർഷദീപ്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

അടുത്ത ലേഖനം
Show comments