ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ചുകൊണ്ട് സൂപ്പര്‍ 8 സാധ്യതകള്‍ സജീവമാക്കി ഇംഗ്ലണ്ട്. സൂപ്പര്‍ എട്ടിലെത്താന്‍ നമീബിയക്കെതിരെ വിജയം ആവശ്യമായിരുന്ന ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങള്‍ മഴ തകര്‍ക്കുമെന്ന് കരുതിയെങ്കിലും ഒടുവില്‍ മത്സരം 11 ഓവറാക്കി വെട്ടിചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറില്‍ 122 എടുത്തു. രണ്ടാമത് ബാറ്റ് ചെയ്ത നമീബിയയ്ക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ പത്തോവറില്‍ 84 റണ്‍സെടുക്കാനെ നമീബിയയ്ക്കായുള്ളു.
മത്സരത്തില്‍ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. നമീബിയക്കെതിരെ വിജയിക്കാനായെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് സ്‌കോട്ട്ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമെ സൂപ്പര്‍ എട്ടിലെത്താന്‍ ഇംഗ്ലണ്ടിന് സാധിക്കും. ഗ്രൂപ്പ് മത്സരങ്ങളില്‍ ഓസീസിനെതിരെ മാത്രമെ പരാജയപ്പെട്ടിട്ടുള്ളുവെങ്കിലും സ്‌കോട്ട്ലന്‍ഡുമായുള്ള മത്സരം മഴ മുടക്കിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 20 പന്തില്‍ 47 റണ്‍സടിച്ചപ്പോള്‍ ജോണി ബെയര്‍സ്റ്റോ 18 പന്തില്‍ 31 റണ്‍സെടുത്തു. പിന്നാലെയെത്തിയ മോയിന്‍ അലിയും ലിയാം ലിവിങ്ങ്സ്റ്റണും ചേര്‍ന്നാണ് ഇംഗ്ലണ്ട് സ്‌കോര്‍ 122ല്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്കായി ഓപ്പണല്‍ മൈക്കല്‍ വാന്‍ ലിന്‍ഗന്‍ 29 പന്തില്‍ 33 റണ്‍സെടുത്തു. 12 പന്തില്‍ നിന്നും 27 റണ്‍സുമായി ഡേവിഡ് വീസും തിളങ്ങിയെങ്കിലും നമീബിയയുടെ പോരാട്ടം 3 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.