Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിയെന്നാൽ അടിയോടടി, വിജയ് ഹസാരെ ട്രോഫിയിൽ അരുണാചലിനെതിരെ 500 കടന്ന് തമിഴ്‌നാട്

അടിയെന്നാൽ അടിയോടടി, വിജയ് ഹസാരെ ട്രോഫിയിൽ അരുണാചലിനെതിരെ 500 കടന്ന് തമിഴ്‌നാട്
, തിങ്കള്‍, 21 നവം‌ബര്‍ 2022 (14:58 IST)
വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ ലോകറെക്കോർഡ് സ്വന്തമാക്കി തമിഴ്‌നാട്. മത്സരത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് തമിഴ്‌നാട് അടിച്ചെട്ടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 141 പന്തിൽ നിന്നും 277 റൺസ് നേടിയ ജഗദീഷനാണ് തമിഴ്‌നാടിനെ ലോകറെക്കോർഡിലേക്ക് നയിച്ചത്. ഈ വർഷം ഇംഗ്ലണ്ട് നെതർലൻഡ്സിനെതിരെ നേടിയ 498 റൺസിൻ്റെ റെക്കോർഡാണ് തമിഴ്‌നാട് തകർത്തത്.
 
ഓപ്പണിങ് വിക്കറ്റിൽ സായ് സുദർശൻ ജഗദീഷൻ കൂട്ടുക്കെട്ട് 416 റൺസ് കൂട്ടിചേർത്ത ശേഷമാണ് പിരിഞ്ഞത്. സായ് സുദർശൻ 102 പന്തിൽ നിന്നും 154 റൺസ് സ്വന്തമാക്കി. 196.45 സ്ട്രൈക്ക്റേറ്റിലായിരുന്നു ജഗദീഷൻ്റെ ഇരട്ടസെഞ്ചുറി പ്രകടനം. 25 ഫോറും 15 സിക്സും ഇതിൽ ഉൾപ്പെടുന്നു. ട്രിപ്പിൾ സെഞ്ചുറി കുറിക്കുമെന്ന് കരുതിയെങ്കിലും മത്സരത്തിൻ്റെ 42ആം ഓവറിൽ താരം പുറത്തായി.
 
ഈ സീസണിൽ ജഗദീഷൻ നേടുന്ന തുടർച്ചയായ അഞ്ചാം സെഞ്ചുറിയാണിത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകചാമ്പ്യന്മാർക്ക് ഇത് സങ്കടത്തിൻ്റെ ലോകകപ്പ്, പരിക്കിൻ്റെ വലയിൽ പെട്ട് ബെൻസേമയും