Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിഞ്ച് പോലും പിന്നോട്ടില്ല, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 ആക്കണമെന്ന് തമിഴ്‌നാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 ആക്കണമെന്ന് തമിഴ്‌നാട്

അഭിറാം മനോഹർ

, ചൊവ്വ, 17 ഡിസം‌ബര്‍ 2024 (12:41 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയല്ലെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി. 
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അറ്റക്കുറ്റപണികള്‍ക്കെന്ന പേരില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ കേരളാ വനം വകുപ്പ് തടഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia: അതിലൊരു ത്രില്ലില്ല, അനായാസ ക്യാച്ച് കൈവിട്ടു, രാഹുലിനെ പിന്നീട് പറന്ന് പിടിച്ച് സ്മിത്ത്