Webdunia - Bharat's app for daily news and videos

Install App

ഡ്രസിങ് റൂമിലേക്ക് സൂപ്പര്‍ സ്റ്റാറുകളെ പോലെ കയറിവന്ന് ഷമിയും ബുംറയും; കൈയടിച്ച് വരവേറ്റ് കോലിയടക്കമുള്ള താരങ്ങള്‍, വിസിലടിച്ച് സിറാജ് (വീഡിയോ)

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (20:02 IST)
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ട് ബൗളര്‍മാരെ വട്ടംകറക്കി ഇന്ത്യയുടെ വാലറ്റം. അനായാസ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് തിരിച്ചടിയായത് ജസ്പ്രീത് ബുംറയും മൊഹമ്മദ് ഷമിയും പടുത്തുയര്‍ത്തിയ പൊന്നുംവിലയുള്ള ഇന്നിങ്‌സ്. ഷമി 56 റണ്‍സും ബുംറ 34 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 120 പന്തുകളില്‍ നിന്ന് 89 റണ്‍സാണ് ഒന്‍പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 
<

A partnership to remember for ages for @Jaspritbumrah93 & @MdShami11 on the field and a rousing welcome back to the dressing room from #TeamIndia.

What a moment this at Lord's #ENGvIND pic.twitter.com/biRa32CDTt

— BCCI (@BCCI) August 16, 2021 >രണ്ടാം ഇന്നിങ്‌സില്‍ 298/8 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ശേഷം ഡ്രസിങ് റൂമിലേക്ക് എത്തിയ ബുംറയ്ക്കും ഷമിക്കും സഹതാരങ്ങള്‍ നല്‍കിയത് ഗംഭീര വരവേല്‍പ്പ്. പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അടക്കമുള്ളവര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഷമിയെയും ബുംറയെയും വരവേറ്റത്. അവിടെയും മുഹമ്മദ് സിറാജ് അല്‍പ്പം വ്യത്യസ്തനായി. എല്ലാ താരങ്ങളും കൈയടിച്ചപ്പോള്‍ സിറാജ് അതിനൊപ്പം വിസിലടിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments