Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് കാരണം ടീം മാനേജ്മെന്റിന്റെ പിടിപ്പുക്കേട് ആഞ്ഞടിച്ച് യുവ്‌രാജ്.

ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് കാരണം ടീം മാനേജ്മെന്റിന്റെ പിടിപ്പുക്കേട് ആഞ്ഞടിച്ച് യുവ്‌രാജ്.

അഭിറാം മനോഹർ

, ബുധന്‍, 18 ഡിസം‌ബര്‍ 2019 (10:06 IST)
കഴിഞ്ഞ വർഷം ലോകകപ്പ് നടക്കുമ്പോൾ ഒരുപാട് പരമ്പര വിജയങ്ങൾ സ്വന്തമാക്കി മികച്ച ഫോമിലായിരുന്നു ഇന്ത്യൻ ടീം. തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കുമ്പോഴും നാലാം നമ്പറിൽ ക്രുത്യമായി ഒരു കളിക്കാരൻ ഇല്ലാതിരുന്നത് ഇന്ത്യയുടെ പ്രകടനത്തെ പലപ്പോളും ബാധിച്ചെങ്കിൽ പോലും ഇന്ത്യയുടെ ടോപ്പ് ഓഡർ ബാറ്റ്സ്മാന്മാർ പലപ്പോളും ഈ കുറവ് പരിഹരിക്കുകയായിരുന്നു. എന്നാൽ അന്നത്തെ ലോകകപ്പ് തോൽവിയുടെ കാരണങ്ങൾ നിരത്തി വിമർശനവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവ്‌രാജ് സിംഗ്.
 
ലോകകപ്പ് പോലെയുള്ള ഒരു ടൂർണമെന്റിന് പോകുമ്പോൾ നിർണായകമായ നാലാം നമ്പറിൽ ആരെ ഇറക്കണമെന്ന കാര്യത്തിൽ പോലും ഇന്ത്യൻ ടീം മാനേജ്മെന്റിന് ഒരു ഉറച്ച തീരുമാനമില്ലായിരുന്നുവെന്ന് യുവരാജ് പറയുന്നു. ആദ്യം അംബാട്ടി റായിഡുവിനെ പരീക്ഷിച്ചു. ലോകകപ്പിൽ വിജയ് ശങ്കറിനേയും പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റപ്പോൾ ഋഷഭ് പന്തിനേയും ഇറക്കി. ഇവരോടൊന്നും പരിഭവങ്ങൾ ഇല്ലെന്നും എന്നാൽ ടീമിന്റെ ബുദ്ധികേന്ദ്രങ്ങൾക്ക് തെറ്റുപറ്റിയെന്നും യുവരാജ് പറയുന്നു. അത്രയും നാൾ പുറത്തിരുത്തിയ ദിനേശ് കാർത്തികിനെ സെമിയിൽ ഇറക്കിയതിനേയും ധോണിയെ ഏഴാമനായി ഇറക്കിയതിനേയും യുവരാജ് വിമർശിച്ചു.
 
ആസൂത്രണം വളരെ പരിതാപകരമായിരുന്നു. കോലിയും രോഹിത്തും ചേർന്ന് എല്ലാ മത്സരങ്ങളും വിജയിപ്പിക്കുമെന്നാണ് ടീം മാനേജ്മെന്റ് കരുതിയതെന്നും യുവി വിമർശിച്ചു. ഇത്തരം മണ്ടത്തരങ്ങളാണ് എല്ലാം നശിപ്പിച്ചത്. ലോകകപ്പ് പോലെയുള്ള ഒന്നിൽ ഇറങ്ങുമ്പോൾ എല്ലാ പൊസിഷനിലും സെറ്റായ ബാറ്റ്സ്മാന്മാരാണ് വേണ്ടതെന്നും മുൻപ് ലോകകപ്പ് നേടിയ ഓസീസ് ടീമിനെ ഉദാഹരണമാക്കി യുവരാജ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത് വീണ്ടും കെണിയിൽ, മര്യാദയ്ക്ക് ഒന്ന് ആശ്വസിക്കാൻ പോലും സഞ്ജു സമ്മതിക്കില്ല?