Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കളത്തിലെ പ്രശ്നങ്ങൾ അവിടെ വെച്ച് തീരും, ബുമ്രയും പന്തും ക്ഷമ ചോദിച്ചിരുന്നു, തെംബ ബവുമ

Temba Bavuma

അഭിറാം മനോഹർ

, വെള്ളി, 26 ഡിസം‌ബര്‍ 2025 (15:13 IST)
ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കിടെ  വിവാദമായി മാറിയ 'ബൗന' പരാമര്‍ശത്തില്‍ ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും റിഷഭ് പന്തും തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകനായ തെംബ ബവുമ. അന്ന് ആ പറഞ്ഞതിന്റെ അര്‍ഥം തനിക്ക് വ്യക്തമായിരുന്നില്ലെന്നും, പിന്നീട് ടീമിന്റെ മീഡിയ മാനേജറുടെ സഹായത്തിലൂടെയാണ് കാര്യങ്ങള്‍ മനസിലായതെന്നും ബവുമ പറയുന്നു.
 
മൈതാനത്തിലെ മത്സരാവേശത്തിനിടയില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കപ്പെടുന്നത് അപൂര്‍വമല്ലെങ്കിലും, അത് എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നത് പ്രധാനമാണെന്ന് ബവുമ ചൂണ്ടിക്കാട്ടി. മൈതാനത്ത് നടക്കുന്നതെല്ലാം അവിടെ തന്നെ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചില വാക്കുകള്‍ മുറിവേല്‍പ്പിക്കുന്നതാണ്. വിവാദത്തെ വലിയ വിഷയമാക്കി മാറ്റേണ്ടതില്ല. ബവുമ പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കന്‍ കോച്ച് നടത്തിയ ഗ്രോവല്‍ പരാമര്‍ശത്തില്‍ ബവുമ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റിന്റെ അത്ഭുത ബാലന്‍, വൈഭവ് സൂര്യവന്‍ശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം