Webdunia - Bharat's app for daily news and videos

Install App

ചോക്കേഴ്സോ?, ആ കാലമൊക്കെ കഴിഞ്ഞു, കളിയാക്കലുകൾ ഒരിക്കലും ടീമിനെ ബാധിച്ചിട്ടില്ലെന്ന് തെംബ ബവുമ

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (18:26 IST)
Temba bavuma
27 വർഷങ്ങളായി കാത്തിരിപ്പിന് വിരാമം കുറിച്ച് ഒരു ഐസിസി കിരീടനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. കാലങ്ങളായുള്ള ചോക്കേഴ്‌സ് എന്ന ലേബലും കളിയാക്കലും തിരുത്തുന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേട്ടം. ശക്തരായ ഓസീസിനെയാണ് ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ വിജയത്തിന് പിന്നാലെ ടീമിനെതിരെയുണ്ടായിരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം നായകനായ തെംബ ബവുമ.
 
ചോക്കേഴ്സ് എന്ന ടാഗ് ഞങ്ങൾ വഹിക്കാൻ തയ്യാറായിരുന്നില്ല. അത് ഞങ്ങളുടെതല്ല, ആ വിശേഷണമോ ആ ലേബലോ ഒപ്പം കൊണ്ടുപോകാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിന് പിന്നാലെ തെംബ ബവുമ അഭിപ്രായപ്പെട്ടത്. ടീമിനെ പുറത്ത് നിന്നുള്ള വിമർശനങ്ങളോ കളിയാക്കലുകളോ ബാധിച്ചിട്ടില്ല. ആകുലതകൾക്കപ്പുറം അവസരങ്ങൾ പിടിച്ചെടുക്കാൻ തീരുമാനിച്ചാണ് ടീം കളിക്കാനിറങ്ങിയത്. ബവുമ പറഞ്ഞു. 1998ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ശേഷമുള്ള ആദ്യ കിരീടമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ജോഹന്നാസ്ബർഗിൽ വമ്പൻ സ്വീകരണമാണ് നാട്ടുകാർ ചാമ്പ്യന്മാർക്കായി ഒരുക്കിയത്. 
 
 കടന്നുപോയത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു യാത്രയായിരുന്നു.ഇതൊരു വിജയമാത്രമല്ല, മറിച്ച് പ്രതിസന്ധികളെ അംഗീകരിച്ചും അതിന്മേൽ ഉയർന്നും നേടിയ മാറ്റത്തിന്റെ വിജയമാണ്. ബവുമ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments