എനിക്ക് ഒരു അവധി എന്തായാലും വേണം, പക്ഷേ ശ്രീശാന്ത് ഈ മത്സരം കളിയ്ക്കുന്നില്ല: അന്ന് ധോണി പറഞ്ഞു

വ്യാഴം, 30 ജൂലൈ 2020 (13:58 IST)
മുംബൈ: കളിക്കളത്തിലും പുറത്തും കാര്യങ്ങൾ കൂളയി നേരിടുന്നതുകൊണ്ടാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയ്ക്ക് ക്യാപ്റ്റൻ കൂൾ എന്ന പേര് ലഭിയ്ക്കുന്നത്. ധോണീ ഗ്രൗണ്ടിൽ പൊട്ടിത്തെറിയ്ക്കുന്നത് അപൂർവമായി മാത്രം കാണാൻ സാധിയ്ക്കുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ധോണിയെ എന്തുകൊണ്ടാണ് ആ വിളിപ്പേര് ലഭിച്ചത് എന്ന് കൂടുതൽ വ്യക്തമാകുന്ന ഒരു സംഭവം വിവരിയ്ക്കുകയാണ് ഐ‌സി‌സി മുൻ അമ്പയർ സൈമൺ ടോഫൽ. 2010ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനത്തിലെ സംഭവമാണ് ടോഫൽ വിശദീകരിയ്ക്കുന്നത്.
 
ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ ശ്രീശാന്ത് വളരെയധികം സമയമെടുത്തു. ഇതോടെ കുറഞ്ഞ ഓവര്‍ നിരക്കിന് ധോണിയില്‍ നിന്ന് പിഴയീടാക്കി. അന്ന് ഒരു ഓവര്‍ എറിയാൻ ശ്രീശാന്ത് 7-8 മിനിറ്റ് എടുത്തു. ഡര്‍ബനില്‍ നടക്കുന്ന അടുത്ത ടെസ്റ്റിലും ഈ പ്രശ്നം ആവർത്തിച്ചാൽ ഒരു കളിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് ധോനിയെ അറിയിച്ചു. എന്നാല്‍, അതില്‍ കുഴപ്പമില്ല, എനിക്കെന്തായാലും ഒരു അവധി വേണം എന്നായിരുന്നു  ധോണി ഞങ്ങളോട് പറഞ്ഞത്, 
 
'ഒരു കളിയില്‍ നിന്ന് മാറി നില്‍ക്കുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ശ്രീശാന്ത് ഈ ടെസ്റ്റില്‍ കളിക്കുന്നില്ല, അതുകൊണ്ട് പ്രശ്‌നമില്ല എന്നായിരുന്നു ധോണി ഞങ്ങൾക്ക് നൽകിയ മറുപടി. ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെത്തി വിലക്കിനെ കുറിച്ച്‌ ഞങ്ങള്‍ പറയുമ്പോള്‍ ഇരിക്കുന്ന കസേരയെ കുറിച്ചായിരുന്നു ധോനി പറഞ്ഞ കൊണ്ടിരുന്നത്. വിലക്കിനെ കറിച്ച് പറയാനെത്തിയ ഞങ്ങളോട് ശാന്തനായി ഇരുന്ന് മറ്റ് കാര്യങ്ങള്‍ സംസാാരിയ്ക്കുകയായിരുന്നു അന്ന് ധോണി. ടോഫൽ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണി രോഹിത് ശർമ്മ തന്നെ: തുറന്നുപറഞ്ഞ് സുരേഷ് റെയ്ന