ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമായി കണക്കാക്കുന്ന വിരാട് കോലിയുടെ ഫോമില്ലായ്മയി ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രിയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ മുൻ താരം റഷീദ് ലത്തീഫ്. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിക്കുണ്ടോ എന്ന് തനിക്കറിയില്ലെന്നും യൂട്യൂബ് ചാനലിലൂടെ റഷീദ് ലത്തീഫ് പറഞ്ഞു.
രവി ശാസ്ത്രി കാരണമാണ് അനിൽ കുംബ്ലെയ്ക്ക് പരിശീലനസ്ഥാനത്ത് നിന്ന് പോവേണ്ടി വന്നത്. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിക്കുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹമൊരു കമന്‍റേറ്ററായിരുന്നു. പരിശീലക കുപ്പായത്തില്‍ റോളൊന്നുമുണ്ടായിരുന്നില്ല. ശാസ്ത്രിയെ പരിശീലകനാക്കാന്‍ പലരും നീക്കം നടത്തി. അതിപ്പോൾ തിരിച്ചടിക്കുകയാണ്. ശാസ്ത്രി പരിശീലകനല്ലായിരുന്നുവെങ്കിൽ കോലി ഫോം ഔട്ടാകുമായിരുന്നുല്ല. ലത്തീഫ് പറഞ്ഞു.
2019 നവംബറിന് ശേഷം രാജ്യാന്തരക്രിക്കറ്റിൽ സെഞ്ചുറി നേടാൻ കോലിക്കായിട്ടില്ല. ഒടുവിൽ അവസാനിച്ച ഐപിഎൽ പതിനഞ്ചാം സീസണിൽ മൂന്ന് തവണ താരം ഗോൾഡൻ ഡക്കായിരുന്നു.