Webdunia - Bharat's app for daily news and videos

Install App

കണക്കുകൾ കള്ളം പറയും, ബെൻ സ്റ്റോക്സിനെ നോക്കു: ഇതിഹാസമാണയാൾ

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (13:54 IST)
പാകിസ്ഥാനെതിരായ ഫൈനൽ പോരാട്ടത്തിൽ മികച്ച പോരാട്ടമാണ് പാക് ബൗളിങ് നിര കാഴ്ചവെച്ചതെങ്കിലും മത്സരത്തിൻ്റെ എല്ലാ ഘട്ടത്തിലും കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിൻ്റെ കൈകളിൽ തന്നെയായിരുന്നു. 5 വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നുവെങ്കിലും ഒരറ്റത്ത് ബെൻ സ്റ്റോക്സും തുടർന്ന് ബാറ്റർമാരായി സാം കറനും മാർക്ക് വുഡും അടക്കമുള്ള താരങ്ങളും ഇറങ്ങാനിരിക്കെ ഷഹീൻ അഫ്രീദിയെ പരിക്ക് വലച്ചില്ലെങ്കിലും ഇംഗ്ലണ്ട്  വിജയം കാണാനായിരുന്നു സാധ്യത അധികവും.
 
ലോകകപ്പ് മത്സരങ്ങൾ തുടങ്ങും മുൻപ് ഇംഗ്ലണ്ടിൻ്റെ ടി20 ലോകകപ്പിൽ ബെൻ സ്റ്റോക്സിനെ പോലെ ഒരാളെ ആവശ്യമില്ലെന്ന വാദങ്ങൾ ഉയർന്നിരുന്നെങ്കിൽ നായകൻ ജോസ് ബട്ട്‌ലറായിരുന്നു സ്റ്റോക്സിനെ ടീമിൽ ഉൾപ്പെടുത്താൻ വാശി കാണിച്ചത്. വലിയ മത്സരങ്ങളിൽ പോരാളിയായി ഉയരുന്ന സ്റ്റോക്സിനെ പോലൊരു താരത്തെ നഷ്ടപ്പെടുത്താൻ ഒരു നായകനും തയ്യാറാവില്ലല്ലോ.
 
ടി20 കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ശരാശരി താരം മാത്രമാണ്  ബെൻ സ്റ്റോക്സ്. എന്നാൽ സമ്മർദ്ദം നിലനിൽക്കുന്ന വലിയ മത്സരങ്ങളിൽ വിജയിക്കാൻ അദ്ദേഹത്തോളം കഴിവുള്ള താരങ്ങൾ  ചുരുക്കം. ലോകകപ്പ്  ഫൈനലിൽ പാകിസ്ഥാനെതിരെ നേടിയ അർധസെഞ്ചുറിയാണ് സ്റ്റോക്സിൻ്റെ ടി20 കരിയറിലെ ഒരേയൊരു അർധസെഞ്ചുറി.
 
43 ടി20 മത്സരങ്ങളിൽ 21.67 ശരാശരിയിൽ 585 റൺസ് മാത്രമാണ് ബെൻ സ്റ്റോക്സിൻ്റെ പേരിലുള്ളത്. ഇംഗ്ലണ്ട് നിരയിലെ വെടിക്കെട്ട് വീരന്മാർക്കിടയിൽ 128 എന്ന പ്രഹരശേഷി മാത്രമാണ് ബെൻ സ്റ്റോക്സിനുള്ളത്.  2019ലെ ഏകദിന ലോകകപ്പ്  ഇംഗ്ലണ്ടിന് ഒറ്റയ്ക്ക് നേടികൊടുത്ത ബെൻ സ്റ്റോക്സിന് ഏകദിനത്തിലും അവിശ്വസനീയമായ റെക്കോർദുകളില്ല. 105 ഏകദിനമത്സരങ്ങളീൽ നിന്ന് 38 ശരാശരിയിൽ 2924 റൺസ് മാത്രമാണ് സ്റ്റോക്സിനുള്ളത്. ഇതിൽ 3 സെഞ്ചുറികൾ ഉൾപ്പെടുന്നു.
 
കണക്കുകൾ നോക്കുമ്പോൾ ശരാശരിയിൽ നിൽക്കുന്ന താരമായ ബെൻ സ്റ്റോക്സിനെ ഇതിഹാസമാകുന്നത് ഒരു കരിയർ എൻഡിങ് ഗെയിമിൽ നിന്നും അവിശ്വസനീയമായി അദ്ദേഹം തിരിച്ചുവന്നുവെന്നതും വലിയ മത്സരങ്ങളിൽ ടീമിന് വേണ്ടി കൃത്യമായി തൻ്റെ ജോലി ചെയ്യുന്നുവെന്നതുമാണ്. 2019ലെ ഏകദിന ലോകകപ്പ് വിജയം. 2019ലെ ആഷസിൽ നേടിയ അവിശ്വസനീയമായ  വിജയം വീണ്ടും 2022ലെ ടി20 ലോകകിരീടം എല്ലാം നേടിയത് സ്റ്റോക്സിൻ്റെ മികവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അടുത്ത ലേഖനം
Show comments