Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പിലെ ലോക ഇലവൻ, ഇന്ത്യൻ ടീമിൽ നിന്നും 2 താരങ്ങൾ

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (13:50 IST)
2022ലെ ടി20 ലോകകപ്പിൽ മികച്ചപ്രകടനം പുറത്തെടുത്ത താരങ്ങളെ അണിനിരത്തി ടൂർണമെൻ്റ് ഇലവനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി.ഇംഗ്ലണ്ട്- പാകിസ്താൻ ഫൈനൽ മത്സരത്തിന് ശേഷമാണ് ടൂർണമെൻ്റ് ഇലവനെ ഐസിസി പ്രഖ്യാപിച്ചത്. 2  ഇന്ത്യൻ താരങ്ങളാണ് ടീമിൽ ഇടം നേടിയത്.
 
ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ജോസ് ബട്ട്‌ലർ തന്നെയാണ് ടൂർണമെൻ്റ് ഇലവൻ്റെ നായകൻ. ബട്ട്‌ലർക്കൊപ്പം അലക്സ് ഹെയ്ൽസ് ഓപ്പണറായി ടീമിൽ ഇടം നേടി. മൂന്നാമനായി വിരാട് കോലിയും നാലാമനായി സൂര്യകുമാർ യാദവും ടീമിൽ ഇടം നേടി.അഞ്ചാം നമ്പർ ബാറ്ററായി ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്സ് എത്തും. ഓൾറൗണ്ടർമാരായി സിംബാബ്‌വെയുടെ സിക്കന്ദർ റാസ, പാകിസ്ഥാൻ്റെ ശദബ് ഖാൻ, ഇംഗ്ലണ്ടിൻ്റെ സാം കറൻ എന്നിവർ ടീമിലെത്തി.
 
ഇംഗ്ലണ്ടിൻ്റെ പേസർ മാർക്ക് വുഡ്, പാകിസ്ഥാൻ്റെ ഷഹീൻ അഫ്രീദി എന്നിവരാണ് പേസർമാർ. റിസർവ് താരമായി ഇന്ത്യയുടെ ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments