Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സീറോയിൽ നിന്നും ഹീറോയിലേക്ക്’- അവിശ്വസനീയം പാണ്ഡ്യയുടെ ജീവിതയാത്ര !

‘സീറോയിൽ നിന്നും ഹീറോയിലേക്ക്’- അവിശ്വസനീയം പാണ്ഡ്യയുടെ ജീവിതയാത്ര !

എസ് ഹർഷ

, ശനി, 21 സെപ്‌റ്റംബര്‍ 2019 (09:36 IST)
വിജയം അപ്രതീക്ഷിതമായി കടന്നു വരുന്നതല്ല. അതിനു കഠിനാധ്വാനം, അക്ഷീണപരിശ്രമം, പാണ്ഡിത്യം, പഠനം, ത്യാഗം, ചെയ്യുന്ന തൊഴിലിനോടുള്ള ഇഷ്ടം ഇവയെല്ലാം ഉണ്ടാകണം. ഇതിന്റെയെല്ലാം അവസാനം നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് വിജയം എന്ന് തെളിയിച്ചവരിൽ ഇന്ത്യൻ താരം ഹർദ്ദിക് പാണ്ഡ്യയുമുണ്ട്. 
 
ബാറ്റ് കൊണ്ടും ബോളും കൊണ്ടും ഇന്ത്യയ്ക്കായി മികച്ച സംഭാവനകളാണ് നൽകി കൊണ്ടിരിക്കുന്നത് . ഇന്ത്യന്‍ ടീമിലെ മികച്ച ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് പറഞ്ഞാല്‍ തിരുത്താനാവില്ല. ഇന്ത്യൻ ടീമിന്റെ ഒഴിച്ച് കൂടാനാകാത്ത താരമായി പാണ്ഡ്യ മാറി. എന്നാൽ, ഇന്നത്തെ പാണ്ഡ്യയിലേക്കുള്ള ദൂരം അത്ര എളുപ്പമായിരുന്നില്ല. 
 
ചെറുപ്പത്തില്‍ പ്രാദേശിക മത്സരങ്ങള്‍ കളിക്കാനായി പാണ്ഡ്യ ട്രക്കിലാണ് പോയിരുന്നത്. അന്നത്തെ കഷ്ടപ്പാടിന്റെ പ്രതീകമെന്നോണം പാണ്ഡ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം, പാണ്ഡ്യ അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാം വ്യക്തമായി പറയുന്നുണ്ട്. ട്രക്കിൽ നിൽക്കുന്ന പാണ്ഡ്യയെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ്. 
 
ട്രക്കിലെ യാത്രകള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും വിസ്മയകരമായ യാത്രകളായിരുന്നു അവയെന്നും പാണ്ഡ്യ എഴുതിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരനാകാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പാണ്ഡ്യ ഇതിനു മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ഹാര്‍ദിക്കിന് നല്ല ക്രിക്കറ്റ് പരിശീലനം നല്‍കുന്നതിനായി ചെറിയ ബിസിനസ് അവസാനിപ്പിച്ച് പിതാവ് സ്വന്തം നാട് ഉപേക്ഷിച്ച് വഡോദരയ്ക്ക് താമസം മാറി. മക്കളുടെ സ്വപ്നങ്ങൾക്കായി എന്തും ചെയ്യുന്ന മാതാപിതാക്കളായിരുന്നു പാണ്ഡ്യയുടേത്. ക്രിക്കറ്റ് പരിശീലന കാലങ്ങളില്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും ഹാര്‍ദിക് പറഞ്ഞിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ ‘സ്ഥിര തലവേദനയ്ക്ക്’ പര്യവസാനം? പന്ത് പുറത്തേക്ക്, സഞ്ജു അകത്തേക്ക്!