Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

Bumrah

അഭിറാം മനോഹർ

, വ്യാഴം, 21 നവം‌ബര്‍ 2024 (15:45 IST)
Bumrah
ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ 3-0ന് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഇത്തവണ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കിലും ഇത്തവണ അത്ര ശക്തമായ നിരയുമായല്ല ഇന്ത്യന്‍ സംഘം ഓസീസ് മണ്ണില്‍ കാലുകുത്തിയിരിക്കുന്നത്.നായകന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകനാവുന്നത്.
 
ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരിക്കുകയാന് ബുമ്ര. നിങ്ങള്‍ വിജയിക്കുകയാണെങ്കിലും തോല്‍ക്കുകയാണെങ്കിലും പുതിയ ഒരു കളിയെ സമീപിക്കുമ്പോള്‍ പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടതുണ്ട്. ന്യൂസിലന്‍ഡിനെതിരായ തോല്‍വിയുടെ ഭാണ്ഡം ഞങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരുന്നില്ല. അത് അവിടെ തീര്‍ന്നു. ഓസ്‌ട്രേലിയന്‍ സാഹചര്യം ഇന്ത്യയിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീം എന്താകണമെന്ന് തീരുമാനമായി കഴിഞ്ഞു. ടോസിന്റെ സമയത്ത് നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും ബുമ്ര പറഞ്ഞു.
 
 വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ ബാറ്റര്‍മാര്‍ നിറം മങ്ങിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലെ പരമ്പര ഇക്കുറി ഇന്ത്യയ്ക്ക് വെല്ലിവിളിയാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ കരുതുന്നത്. ഇന്ത്യന്‍ ക്യാമ്പിന് പരിക്കും വലച്ചതോടെ ആദ്യ ടെസ്റ്റ് ഇലവന്‍ എങ്ങനെയാകുമെന്ന ആകാംക്ഷയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യ ടെസ്റ്റ് മത്സരത്തിലെ നായകനായ ജസ്പ്രീത് ബുമ്രയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി