Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിസ്ക് എടുത്തെ ഇന്ത്യ ഇനി കളിക്കുന്നുള്ളു, വമ്പൻ വിജയങ്ങൾക്കൊപ്പം വമ്പൻ തോൽവികളും ഉണ്ടായേക്കാം, തുറന്ന് പറഞ്ഞ് ഗംഭീർ

Gambhir Coach

അഭിറാം മനോഹർ

, ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (12:12 IST)
Gambhir Coach
ക്രിക്കറ്റില്‍ പുതിയ സമീപനമെടുത്താണ് ഇന്ത്യ കളിക്കുന്നതെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍, ഹൈ റിസ്‌ക് ഹൈ റിവാര്‍ഡ് എന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കാന്‍ പോകുന്നതെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ഈ രീതി പിന്തുടരുമെന്നും ഗംഭീര്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം 400 റണ്‍സ് അടിക്കാനും വേണ്ടിവന്നാല്‍ സമനിലയ്ക്കായി 2 ദിവസം ബാറ്റ് ചെയ്യാനും കഴിയുന്ന സ്ഥിതിയിലേക്ക് ടീം മാറണം. ഹൈ റിസ്‌ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യ 100 റണ്‍സിന് ഓള്‍ ഔട്ടാവുക വരെയുണ്ടാകും. അതൊന്നും തന്നെ പ്രശ്‌നമായി കാണുന്നില്ല. ഗംഭീര്‍ പറഞ്ഞു.
 
 ഇക്കഴിഞ്ഞ ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ 2 ദിവസം മാത്രം ശേഷിക്കെ ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സംഘം കളിച്ചത്. ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോല്‍പ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഒരു ദിവസം ടീമിന് 400-500 റണ്‍സ് സ്വാഭാവിക ഗെയിം കളിച്ച് നേടാമെങ്കില്‍ അതില്‍ തെറ്റെന്താണ്. ഞങ്ങള്‍ ആ രീതിയിലാണ് കളിക്കാന്‍ ഉദ്ദേശിക്കുന്നത്. റിസ്‌ക് കൂടുതല്‍ എടുത്താല്‍ വിജയങ്ങളും കൂടുതലായിരിക്കും. അതുപോലെ തന്നെ പരാജയങ്ങളും. അത് എടുക്കാന്‍ തന്നെയാണ് ടീമിന്റെ തീരുമാനം. ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന 3 ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്‍പായി ഗംഭീര്‍ പറഞ്ഞു.
 
100 റണ്‍സിനുള്ളില്‍ ഇന്ത്യ പുറത്താകുന്ന ദിവസങ്ങള്‍ ഉണ്ടാകും. പക്ഷേ ഹൈ റിസ്‌ക് എന്ന സമീപനത്തില്‍ മാറ്റം വരുത്തില്ല. അങ്ങനെയാണ് ഇനി ഇന്ത്യ കളിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു ദിവസം 400 റൺസ് നേടാനും 2 ദിവസം സമനിലയ്ക്കായി കളിക്കാനും സാധിക്കുന്ന തരത്തിലുള്ള ടീമായി ഇന്ത്യ മാറണം. നമുക്ക് ഡ്രസിംഗ് റൂമില്‍ 2 ദിവസം ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുണ്ട്. എപ്പോഴും ജയിക്കാനായി മാത്രം കളിക്കുക എന്നതാണ് പ്രധാനം. സമനില എന്നത് രണ്ടാമത്തെ ഓപ്‌സ്ഷന്‍ മാത്രമാണ്. താരങ്ങള്‍ക്ക് അവരുടെ സ്വാഭാവിക ഗെയിം കളിക്കാന്‍ കഴിയണം. മറ്റൊരു തരത്തിലുള്ള ക്രിക്കറ്റും ഞങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗംഭീര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി മോശം, ഹർമൻ കൊള്ളാമെന്നോ?, ഡേയ്.. ഇരട്ടത്താപ്പ് കാണിക്കാതെ, സഞ്ജയ് മഞ്ജരേക്കറിനെതിരെ ആരാധകർ