Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് വേണ്ടി ഇനി ട്വന്റി 20 കളിക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് പ്രമുഖ താരങ്ങള്‍ ഇവരാണ് !

ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

These Players will not play T 20 for India
, വ്യാഴം, 11 ഓഗസ്റ്റ് 2022 (08:47 IST)
ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവര്‍ ഇനി ഇന്ത്യക്ക് വേണ്ടി ട്വന്റി 20 ക്രിക്കറ്റ് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. കുല്‍ദീപ് യാദവ് 
 
ഇന്ത്യയുടെ ചൈന മാന്‍ കുല്‍ദീപ് യാദവ് ഇനി ട്വന്റി 20 ക്രിക്കറ്റ് കളിക്കില്ല. കുല്‍ദീപിനെ ട്വന്റി 20 യിലേക്ക് ഇനി പരിഗണിക്കില്ലെന്നാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും നിലപാട്. രവി ബിഷ്‌ണോയ്, അക്ഷര്‍ പട്ടേല്‍ തുടങ്ങി സ്പിന്‍ നിരയിലേക്ക് മികവ് പുലര്‍ത്തുന്ന യുവ താരങ്ങള്‍ എത്തിയതാണ് കുല്‍ദീപിന് തിരിച്ചടിയായത്. 
 
2. ശിഖര്‍ ധവാന്‍ 
 
ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇനി ട്വന്‍രി 20 കളിക്കില്ല. ബിസിസിഐ ഉന്നതര്‍ ഇക്കാര്യം ധവാനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് ധവാന് തിരിച്ചടിയായത്. പ്രായവും മറ്റൊരു പ്രതികൂല ഘടകമായി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന രോഹിത് ശൈലിയിലേക്ക് ട്രാക്ക് മാറാന്‍ ധവാന് സാധിക്കുന്നില്ല. അതുകൊണ്ട് ധവാനെ ഇനി ട്വന്റി 20 20 യിലേക്ക് പരിഗണിക്കില്ല. ധവാന്റെ ഏകദിന കരിയറും തുലാസിലാണ്. 
 
3. മുഹമ്മദ് ഷമി 
 
മുഹമ്മദ് ഷമിയുടെ ട്വന്റി 20 കരിയറിനും തിരശീല വീണു. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഷമിയെ ഉള്‍പ്പെടുത്താത്തത് കൃത്യമായ സൂചന നല്‍കാനാണ്. ട്വന്റി 20 ലോകകപ്പിലേക്കും ഷമിയെ പരിഗണിക്കില്ലെന്ന് സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഏകദിനത്തിലേക്കും ടെസ്റ്റ് ക്രിക്കറ്റിലേക്കും മാത്രമേ ഇനി പരിഗണിക്കൂ എന്ന് ബിസിസിഐ ഷമിയെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: കരിയറില്‍ ഇങ്ങനെയൊരു പതനം ആരാധകര്‍ പ്രതീക്ഷിച്ചു കാണില്ല; ടി 20 റാങ്കിങ്ങില്‍ വിരാട് കോലിക്ക് വന്‍ തിരിച്ചടി !