Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോറ്റതല്ല, തോല്‍പ്പിച്ചതാ; പരാജയത്തിനു കാരണം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ? - കോഹ്‌ലി തല പുകയ്‌ക്കേണ്ടി വരും

തോറ്റതല്ല, തോല്‍പ്പിച്ചതാ; പരാജയത്തിനു കാരണം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ? - കോഹ്‌ലി തല പുകയ്‌ക്കേണ്ടി വരും

india - australia firs T20
ബ്രിസ്‌ബെയിന്‍ , വ്യാഴം, 22 നവം‌ബര്‍ 2018 (15:05 IST)
ജയത്തോടെയുള്ള തുടക്കം വിരാട് കോഹ്‌ലിക്കും സംഘത്തിനും ആവശ്യമായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ നീണ്ട പരമ്പര കളിക്കേണ്ടതിനാല്‍ ആത്മവിശ്വാസം അനിവാര്യമായിരുന്നു ഇന്ത്യക്ക്, ഈ മനോഭാവം തന്നെയായിരുന്നു മഞ്ഞപ്പടയ്‌ക്കും. പാകിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടതിന്റെ തിരിച്ചടിയില്‍ നിന്നുള്ള ഒരു മോചനം അവര്‍ക്കും വേണമായിരുന്നു.

ഒന്നാം ട്വന്റി-20യില്‍ ജയം ഓസ്‌ട്രേലിയക്കായിരുന്നുവെങ്കിലും ഇന്ത്യയുടെ മികവ് തള്ളിക്കളയാന്‍ സാധിക്കില്ല. ഡക്ക്വര്‍ത്ത് ലൂയിസ് നിയമം ഇന്ത്യയുടെ കണ്‍‌കെട്ടിയതോടെയാണ് അതിഥേയര്‍ക്ക് ജയം സാധ്യമായത്. എന്നാല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രിത് ബുമ്ര എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. എങ്കിലും ഇന്ത്യയെ തോല്‍‌വിയിലേക്ക് തള്ളിയിട്ട കാരണങ്ങള്‍ നിരവധിയാണ്.

17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഇത്രയും ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 169 റണ്‍സും അടിച്ചെടുത്തു. എന്നിട്ടും തോറ്റതിനു കാരണം മഴനിയമ പ്രകാരം വിജയലക്ഷ്യം 174 ആയി പുനർനിർണയിച്ചതായിരുന്നു.

പ്രധാനമായും ബോളിംഗ് വിഭാഗമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പുതുമുഖ താരങ്ങളായ ക്രുനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ് എന്നിവര്‍ തീര്‍ത്തും പരാജയമായി. നാല് ഓവറിൽ 55 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്. മൂന്ന് ഓവറിൽ 42റണ്‍സ് ഖലീലും വിട്ടു നല്‍കി. പക്ഷേ ഇവിടെ ശ്രദ്ധിക്കാതെ പോകുന്നത് മറ്റൊരു കാര്യമാണ്. ഭുവിയേയും ബുമ്രയേയും അവസാന ഓവറുകളില്‍ പന്ത് ഏല്‍പ്പിക്കാനായിരുന്നു കോഹ്‌ലിയുടെ തീരുമാനം. മഴ കളിക്കുമെന്ന ധാരണ ക്യാപ്‌റ്റാനും ഇല്ലായിരുന്നു. ഇതാണ് ഖലീലും പാണ്ഡ്യയും ഇത്രയും ഓവര്‍ എറിഞ്ഞത്.

മഴ നിയമം വന്നതോടെ ഭൂവിയേയും ബുമ്രയേയും എറിയേണ്ട വിലപ്പെട്ട രണ്ട് ഓവറുകള്‍ നഷ്‌ടമായി. മൂന്ന് ഓവറില്‍ ഭുവി വിട്ടു നല്‍കിയത് 15 റണാണ്. ബുമ്രയാകട്ടെ 21റണ്‍സും. ഇവിടെയാണ് ഖലീലും പാണ്ഡ്യയും റണ്‍ വാരിക്കോരി നല്‍കിയത്.

രോഹിത് ശര്‍മ്മ, ലോകേഷ് രാഹുൽ, കോഹ്‌ലി എന്നിവര്‍ക്ക് പിഴച്ചത് ബാറ്റിംഗില്‍ തിരിച്ചടിയായി. ഓൾറൗണ്ടറായി ടീമിലെത്തിയ ക്രുനാൽ പാണ്ഡ്യ നിര്‍ണായക സമയത്ത് റണ്‍സ് കണ്ടെത്താന്‍ കഴിയാതെ സമ്മര്‍ദ്ദത്തിനകപ്പെട്ടു. ജയത്തിന്റെ വക്കില്‍ എത്തിച്ച ശേഷം പന്ത് (15 പന്തില്‍ 20) പുറത്തായതും പിന്നാലെ ദിനേഷ് കാർത്തിക് (17 പന്തില്‍ 30) കൂടാരം കയറിയതും ഓസീസിന് നേട്ടമായി. ആദം സാംപ, മാർക്കസ് സ്റ്റോയ്നിസ് എന്നിവരുടെ ബോളിംഗ് മികവ് എടുത്തു പറയേണ്ടതാ‍ണ്.  

ഫീല്‍‌ഡിംഗിലും ഇന്ത്യക്ക് പിഴച്ചു ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് കോഹ്‌ലി നിലത്തിട്ടതും ഖലീൽ അഹമ്മദിന്റെ ചോരുന്ന കൈകളും പരാജയത്തിന് ആക്കം കൂട്ടി. അവസാന ഓവറുകളില്‍ ഓള്‍ റൌണ്ടര്‍ ഗ്ലെന്‍ മാക്‍സ്‌വെലും (24 പന്തില്‍ 46) ലിന്നും (20 പന്തില്‍ 37) പുറത്തെടുത്ത പ്രകടനം ഇന്ത്യയുടെ ബോളിംഗിലെ പിഴവിന്റെ അടിസ്ഥാനത്തിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 പന്തില്‍ അര്‍ധസെഞ്ചുറി; അഫ്‌ഗാന്‍ താരത്തിന്റെ വെടിക്കെട്ടില്‍ ഞെട്ടി ക്രിക്കറ്റ് ലോകം