Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് ഇത്തവണ ഓസീസിൽ കാര്യങ്ങൾ എളുപ്പമാവില്ലെന്ന് ടിം പെയ്‌ൻ

ഇന്ത്യക്ക് ഇത്തവണ ഓസീസിൽ കാര്യങ്ങൾ എളുപ്പമാവില്ലെന്ന് ടിം പെയ്‌ൻ

അഭിറാം മനോഹർ

, ബുധന്‍, 1 ഏപ്രില്‍ 2020 (14:47 IST)
ഈ വർഷം ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് മുന്നറിയിപ്പുമായി ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയ്‌ൻ. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യതസ്തമായി വാർണറും സ്മിത്തും ലെബുഷെയ്നും അടങ്ങിയ ഓസീസ് ബാറ്റിങ്ങ് നിരയെ ആയിരിക്കും ഇന്ത്യക്ക് ഓസ്ട്രേലിയയിൽ നേരിടേണ്ടിവരിക.ഇന്ത്യയും ഒരുപാട് മാറിയിട്ടുണ്ടെന്നാറിയാം.ഉയര്‍ന്ന നിലവാരമുള്ള രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.ആഷസിനോളം ആവേശമുള്ള പരമ്പര തന്നെയാണ് ഇന്ത്യക്കെതിരെയുള്ള പരമ്പരയെന്നും പെയ്ൻ പറഞ്ഞു.
 
സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 15000ല്‍ അധികം റണ്‍സടിച്ചിട്ടുണ്ട്.ലാബുഷെയ്‌ൻ കൂടി ഇവർക്കൊപ്പം ചേരുമ്പോൾ ബാറ്റിങ്ങ് നിര കരുത്തുറ്റതാകുന്നു.ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ മൂര്‍ച്ച ഞങ്ങള്‍ക്ക് നല്ലപോലെ അറിയാം. കഴിഞ്ഞ തവണ അത് ഞങ്ങൾ അറിഞ്ഞതാണ്. എന്നാൽ ബറ്റിങ്ങ് നിരയിൽ ഈ താരങ്ങളുടെ കരുത്ത് ഇത്തവണ കാര്യങ്ങളെ മാറ്റിമറിക്കും പെയ്‌ൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൻഡേഴ്സണ് സാധിക്കും എങ്കിൽ എനിക്കും സാധിക്കും, ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കുമെന്ന് ശ്രീശാന്ത്