Webdunia - Bharat's app for daily news and videos

Install App

ഇരുനൂറ്‌ രൂപ നോട്ടില്‍ ‘ഹിറ്റ്മാന്‍’ ഇടം പിടിക്കുമോ ? പ്രതീക്ഷയോടെ ആരാധകര്‍ !

ഇരുനൂറ്‌ രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രമാണ് വേണ്ടതെന്ന് ട്വിറ്റര്‍ ലോകം

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (14:16 IST)
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ പ്രശംസകള്‍ക്കപ്പുറമായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം. ഡബിള്‍ സെഞ്ചുറിയില്‍ ട്രിപ്പിള്‍ തികച്ച താരത്തിന്റെ ഇന്നിങ്‌സിനെ എങ്ങനെ വാഴ്ത്തണമെന്ന കാര്യത്തില്‍ മത്സരിക്കുകയാണ് ട്വിറ്റര്‍ ലോകം. പലരും പല തരത്തിലുള്ള വിശേഷണവും ആ ഇന്നിങ്സിന് നല്‍കി. കൂട്ടത്തില്‍ ഏറ്റവും വലിയ ആവശ്യമാണ് ട്വിറ്റര്‍ ലോകം മുന്നോട്ട് വച്ചിരിക്കുന്നത്.
 
റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപയുടേ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും ചേര്‍ക്കണമെന്നാണ് ട്വിറ്ററിലൂടെ ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ ആവശ്യത്തോടൊപ്പം ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രകടനത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിലെ മികച്ച താരനിരയിലേക്ക് എത്തിയിരിക്കുകയാണ്.
 
രോഹിത് ഡബിള്‍ സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്തായിരുന്നു ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്. നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന്‍ പറയുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നിരാശപ്പെടുമായിരുന്നു, ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് അശ്വിന്‍

ജോ റൂട്ടിന് ആഷസിൽ സെഞ്ചുറി നേടാനായില്ലെങ്കിൽ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ

Sanju Samson: 'ഇത് സഞ്ജുവിനുള്ള പണിയോ'; ആരാധകര്‍ കണ്‍ഫ്യൂഷനില്‍, കാരണം ഇതാണ്

കോലിയ്ക്കും സച്ചിനും ഇടമില്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനുമായി വിസ്ഡൻ മാഗസിൻ

വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments