Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിനായി കോഹ്‌ലി ചെലവഴിച്ച തുക എത്രയെന്ന് അറിയാമോ! ?

വിവാഹത്തിനായി കോഹ്‌ലി ചെലവഴിച്ച തുക എത്രയെന്ന് അറിയാമോ! ?

Anushka Sharma
മുംബൈ , ബുധന്‍, 13 ഡിസം‌ബര്‍ 2017 (19:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹത്തിനായി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്ട്. ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ ടസ്‌ക്കനിയ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ്.

സഞ്ചാരികളുടെ പറുദീസയായ ടസ്‌ക്കനിയയിലെ ബോണ്‍കോവെന്റോയിലെ ബോര്‍ഗോ ഫിനോഷ്യേറ്റോയിലാണ് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹം നടന്നത്. ഒരു ദിവസത്തേയ്ക്കു 13.5 ലക്ഷം രൂപയാണ് ഇവിടെ താമസിക്കാനുള്ള ചെലവ്. ഒരാഴ്‌ചത്തെ താമസത്തിനായി ഒരു കോടി രൂപയോളം ചെലവ് വരുകയും ചെയ്യും.

വിവാഹത്തിനായി കോഹ്‌ലി ചെലവഴിച്ച തുക എത്രയെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ വിരലുകളില്‍ അണിയിച്ച മോതിരത്തിന്റെ വിലയും കോടികളാണ്. അപൂര്‍വ്വ വജ്രങ്ങള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ നിര്‍മിച്ച മോതിരത്തിന്റെ വില ഒരു കോടി രൂപയാണ്. വിവാഹ ചടങ്ങിന് എത്തിയവരുടെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു മോതിരം. മൂന്ന് മാസത്തോളം സമയമെടുത്താണ് കോഹ്‌ലി അനുഷ്‌കയ്‌ക്കായി മോതിരം തിരഞ്ഞെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിന്റെ നിര്‍ദേശം തള്ളി; ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായി