Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നവർ എന്നെ പുകഴ്ത്തുന്നു, മൂന്ന് മാസങ്ങൾക്ക് മുൻപ് എല്ലാവരും തെറിവിളിയായിരുന്നു: കെ എൽ രാഹുൽ

ഇന്നവർ എന്നെ പുകഴ്ത്തുന്നു, മൂന്ന് മാസങ്ങൾക്ക് മുൻപ് എല്ലാവരും തെറിവിളിയായിരുന്നു: കെ എൽ രാഹുൽ
, വ്യാഴം, 28 ഡിസം‌ബര്‍ 2023 (18:10 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്നും ചെറിയ ഇടവേളയെടുത്ത ശേഷമാണ് ഏഷ്യാകപ്പിലൂടെ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലെത്തിയത്. 2022 ലെ ടി20 ലോകകപ്പില്‍ മോശം പ്രകടനം നടത്തിയതിന് പിന്നാലെ രാഹുലിന്റെ ബാറ്റിംഗ് ശൈലിയെ പറ്റി വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഫോം മോശമായതിന് പിന്നാലെ പരിക്കും താരത്തിന് തിരിച്ചടിയായി. എന്നാല്‍ റിഷഭ് പന്ത് അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ തന്നെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള മത്സരങ്ങളില്‍ മുഴുവന്‍ സമയ കീപ്പറായി രാഹുല്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു.
 
എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയതിന് പിന്നെ വിക്കറ്റിന് പിന്നിലും മുന്നിലും മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെയ്ക്കുന്നത്. ഏഷ്യാകപ്പിലും ലോകകപ്പിലും ബാറ്റിംഗില്‍ തിളങ്ങിയ രാഹുല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ഈ കാലയളവില്‍ കീപ്പറെന്ന നിലയിലും തന്റെ സ്‌കില്‍ മെച്ചപ്പെടുത്താന്‍ രാഹുലിനായിട്ടുണ്ട്. 3 മാസം മുന്‍പ് വരെ സമൂഹമാധ്യമങ്ങളില്‍ താരത്തെ വിമര്‍ശിച്ചവരും അപമാനിച്ചവരും എല്ലാം തന്നെ രാഹുലിനെ പുകഴ്ത്തുന്ന തിരക്കിലാണ്. ഇതിനെ പറ്റി രാഹുല്‍ പറയുന്നതിങ്ങനെ.
 
നിങ്ങള്‍ക്ക് നിങ്ങളുടേതായ വ്യക്തിത്വം ഉണ്ടായിരിക്കും. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെയ്‌ക്കെത്തുമ്പോള്‍ ഇതെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടും. ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഓരോ നിമിഷവും നിങ്ങള്‍ക്ക് പുതിയ വെല്ലുവിളികളുണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള സമ്മര്‍ദ്ദവും വലിയ ഒരു കാര്യമാണ്. ഇന്ന് ഞാനൊരു സെഞ്ചുറി നേടി എല്ലാവരും എന്നെ പ്രശംസിക്കുന്ന തിരക്കിലാണ്.34 മാസങ്ങള്‍ക്ക് മുന്‍പ് ഈ ആളുകള്‍ എന്നെ ചീത്തപറഞ്ഞവരാണ്. ഇതെല്ലാം തന്നെ ഗെയിമിന്റെ ഭാഗമാണ്. ഇത് എന്നെ ബാധിച്ചിട്ടില്ല എന്ന് എനിക്ക് പറയാനാകില്ല. എന്നാല്‍ ഈ വിമര്‍ശനങ്ങളില്‍ നിന്നും സംസാരങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതാണ് നിങ്ങളുടെ ഗെയിമിനും മനസിനും നല്ലതായിട്ടുള്ളത്.
 
പരിക്കേറ്റ് പുറത്തിരുന്ന സമയത്ത് ഞാന്‍ എന്റെ മുകളില്‍ തന്നെ സമയം ചിലവഴിച്ചു. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളില്‍ നിന്നും മാറിയിരിക്കാന്‍ ശ്രമിച്ചു. ചുറ്റും ഒരുപാട് കാര്യങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ നിന്നും മാറി നടക്കുക എന്നത് എളുപ്പമുള്ളതായിരുന്നില്ല. അതിനാല്‍ ക്രിക്കറ്റിന് പുറത്ത് നിന്ന് സമയത്ത് ഞാന്‍ എന്റെ ഉള്ളില്‍ തന്നെ സമയം ചിലവഴിച്ച് മൈന്‍ഡ്‌സെറ്റ് ഉണ്ടാക്കന്‍ ശ്രമിക്കുകയായിരുന്നു. രാഹുല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?