Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് ഐസിസിയുടെ നവംബറിലെ താരം

ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് ഐസിസിയുടെ നവംബറിലെ താരം
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (17:48 IST)
ഐസിസിയുടെ നവംബര്‍ മാസത്തെ മികച്ച താരമായി ഓസീസ് താരം ട്രാവിസ് ഹെഡ്. ലോകകപ്പ് ഫൈനലില്‍ നേടിയ സെഞ്ചുറി പ്രകടനമാണ് ട്രാവിസ് ഹെഡിനെ പുരസ്‌കാരാര്‍ഹനാക്കിയത്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ഓസീസ് ടീമിലെ സഹതാരമായ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ പിന്തള്ളിയാണ് ഹെഡ് പുരസ്‌കാരം നേടിയത്.
 
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ 120 പന്തില്‍ നിന്നും 137 റണ്‍സെടുത്ത ട്രാവിസ് ഹെഡായിരുന്നു മത്സരത്തിലെ താരം. പരിക്ക് മൂലം ലോകകപ്പിലെ ആദ്യമത്സരങ്ങള്‍ നഷ്ടമായിരുന്നെങ്കിലും പിന്നീട് ടീമിലെത്തിയ ട്രാവിസ് ഹെഡായിരുന്നു സെമി ഫൈനലിലും ഫൈനലിലും കളിയിലെ താരമായി മാറിയത്. അതേസമയം മികച്ച വനിതാ താരമായി ബംഗ്ലാദേശ് സ്പിന്നര്‍ നഹിദ അക്തര്‍ തിരെഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബംഗ്ലാദേശ് വനിതാ താരമാണ് നഹീദ. സഹതാരമായ ഫര്‍ഗാന ഹഖ്,പാകിസ്ഥാന്‍ സ്പിന്നര്‍ സദിയ ഇഖ്ബാല്‍ എന്നിവരെ മറികടന്നാണ് നഹീദയുടെ നേട്ടം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവില്ലാതെ ഇറങ്ങി,വിജയ് ഹസാരെ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് നാണംകെട്ട തോൽവി