ആദ്യ ടെസ്റ്റിൽ കളിക്കാനിറങ്ങുന്നത് കോലിയെ വീഴ്‌ത്താനെന്ന് ട്രെൻഡ് ബോൾട്ട്

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2020 (10:57 IST)
ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ നായകൻ വിരാട് കോലിയെ വെല്ലുവിളിച്ച് കിവീസ് പേസ് ബൗളിങ് താരം ട്രെൻഡ് ബോൾട്ട്. നേരത്തെ പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ ഏകദിന ടി20 മത്സരങ്ങളിൽ ബോൾട്ട് കിവികൾക്കായി മത്സരിച്ചിരുന്നില്ല. പരിക്ക് മാറി ആദ്യ ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്നോടിയായാണ് ബോൽട്ട് താനെന്താണ് ലക്ഷ്യമിടുന്നത് എന്നതിനെ പറ്റി വിശദമാക്കിയത്.
 
വ്യക്തിപരമായി ഈ പരമ്പരയിൽ കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കോലിയെ പോലെയൊരു കളിക്കാരനെ പുറത്താക്കൻ കിട്ടുന്ന അവസരം എന്റെ മികവ് തെളിയിക്കാൻ കൂടിയുള്ള ഇടമാണെന്ന് തോന്നി. അതിനായി ഏറെ കാത്തിരിക്കാനാവില്ല. കോലി അസാമാന്യമായ കളിക്കാരനാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും ബോൾട്ട് കൂട്ടിച്ചേർത്തു.
 
ആദ്യ ടെസ്റ്റിന് വേദിയാവുന്ന വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ പേസിനെ തുണക്കുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെങ്കിലും മത്സരം അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പോരാട്ടങ്ങളാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബോൾട്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫാബുലസ് ഫോറിൽ ആ താരങ്ങൾ വേണ്ട, പകരം ഈ താരങ്ങൾ : ആകാശ് ചോപ്ര