Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

സഞ്ജുവിനെ അത്ര പരിചയമില്ലായിരുന്നു, ഇപ്പോൾ അടുത്ത സുഹൃത്ത്: ബോൾട്ട്

sanju samson
, ബുധന്‍, 26 ഏപ്രില്‍ 2023 (20:13 IST)
രാജസ്ഥാൻ റോയൽസിലേക്ക് വരുന്നതിന് മുൻപ് സഞ്ജു സാംസണെ അത്ര പരിചയമില്ലായിരുന്നുവെന്ന് ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ട്. എന്നാൽ ഇപ്പോൾ സഞ്ജുവുമായി അടുത്ത ബന്ധമാണുള്ളതെന്നും മികച്ച താരമാണ് സഞ്ജുവെന്നും ബോൾട്ട് പറഞ്ഞു. രാജസ്ഥാൻ റോയൽസിൻ്റെ ഔദ്യോഗിക ചാനലിലെ ദിൽ സേ റോയലെന്ന സെഗ്മെൻ്റിൽ സംസാരിക്കുകയായിരുന്നു ബോൾട്ട്.
 
രാജസ്ഥാൻ റോയൽസിലെ അടുത്ത സുഹൃത്ത് ആരാണെന്ന ചോദ്യത്തിനാണ് ബോൾട്ട് സഞ്ജുവിൻ്റെ പേര് പറഞ്ഞത്. ഇവിടെ എത്തുന്നതിന് മുൻപ് എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ പരിചയപ്പെട്ട് കഴിഞ്ഞപ്പോഴാണ് എത്ര മികച്ച താരമാണ് സഞ്ജുവെന്ന് മനസിലായത്. വളരെ ശാന്തനായ താരം മികച്ച ക്യാപ്റ്റൻ കൂടിയാണ്. അടുത്ത ബന്ധമാണ് ഇപ്പോൾ സഞ്ജുവുമായി ഉള്ളത്. ബോൾട്ട് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിൻ്റെ പകരക്കാരനാകാൻ അവന് സാധിക്കും, ജിതേഷ് ശർമയെ പുകഴ്ത്തി പീറ്റേഴ്സൺ