Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ഇലവന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ

വാർത്ത ക്രിക്കറ്റ് ലോക ഇലവൻ ദിനേഷ് കാർത്തിക്ക് ഹാർദ്ദിക് പാണ്ഡ്യ News  Cricket World Elevan Dinesh karthik Hardhik Pandya
, വ്യാഴം, 26 ഏപ്രില്‍ 2018 (12:03 IST)
വെസ്റ്റന്റീസുമായുള്ള ലോക ഇലവൻ മത്സരങ്ങളിൽ ദിനേഷ് കാർത്തിക്കും ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ടീമിന്റെ ഭാഗമാകും. ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ബംഗ്ലാദേശ് ടീമിൽ നിന്നും ഷാക്കിബുല്‍ ഹസന്‍, തമീം ഇഖ്ബാൽ എന്നിവരും പാകിസ്താനില്‍ നിന്ന് ഷാഹിദ് അഫ്രീദിയും ശുഹൈബ് മാലിക്കും, ശ്രീലങ്കയില്‍ നിന്ന് തിസാര പെരേരയും. ലോക ഇലവൻ ടീമിന്റെ ഭാഗമായിട്ടുണ്ട്. ബക്കിയുള്ള ടീം അംഗങ്ങളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും 
 
കഴിഞ്ഞ വര്‍ഷം കരീബിയന്‍ നാടുകളില്‍ ആഞ്ഞടിച്ച ഇര്‍മ , മാറ ചുവലിക്കാറ്റുകളിൽ തകർന്ന ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ പുനർനിർമ്മിക്കുന്നതിനായാണ് വെസ്റ്റിന്റീസ്-വേൾഡ് ഇലവൻ മത്സരം ഐ സി സി സംഘടിപ്പിക്കുന്നത്. ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ ലോക ഇലവന്റെ ഭാഗമാകുന്നു എന്ന പ്രത്യേഗതയും മത്സരത്തിനുണ്ട്. അടുത്ത മാസം 31നാണ് മത്സരം നടക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാംഗ്ലൂരിനെതിരെ ‘കലി തുള്ളി’യ ധോണിക്ക് മുമ്പില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നു വീണു; കാഴ്‌ചക്കാരനായി കോഹ്‌ലി