Publish Date: Wed, 17 Nov 2021 (20:10 IST)
Updated Date: Wed, 17 Nov 2021 (20:14 IST)
വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ടര്‍ മികവില്‍ പൂര്‍ണ തൃപ്തനായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം വെങ്കടേഷ് അയ്യരെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരമാക്കാനാണ് ഇന്ത്യന്‍ ക്യാംപിന്റെ തീരുമാനം. രാഹുല്‍ ദ്രാവിഡിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും പിന്തുണ വെങ്കടേഷ് അയ്യര്‍ക്കുണ്ട്. ഐപിഎല്ലില്‍ ഓപ്പണര്‍ ബാറ്റര്‍ ആയാണ് തിളങ്ങിയതെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ വെങ്കടേഷ് അയ്യരുടെ റോള്‍ മധ്യനിരയിലായിരിക്കും. ആറാം ബൗളര്‍ എന്ന നിലയില്‍ വെങ്കടേഷ് അയ്യരെ ഉപയോഗിക്കാനാണ് തീരുമാനം. വെങ്കടേഷ് അയ്യര്‍ തന്റെ മികവ് പുറത്തെടുത്താല്‍ ഹാര്‍ദിക് പാണ്ഡ്യ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താകാനാണ് സാധ്യത.