രാഹുല്‍ പോയി കൗണ്ടി ക്രിക്കറ്റ് കളിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി വെങ്കടേഷ് പ്രസാദ്

നേരത്തെയും രാഹുലിനെതിരെ പ്രസാദ് രംഗത്തെത്തിയിരുന്നു

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2023 (11:06 IST)
കെ.എല്‍.രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെങ്കടേഷ് പ്രസാദ്. രാഹുല്‍ പോയി കൗണ്ടി ക്രിക്കറ്റ് കളിച്ച് ഫോമിലേക്ക് തിരിച്ചെത്തട്ടെ എന്ന് പ്രസാദ് പറഞ്ഞു. തനിക്ക് രാഹുലിനോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും രാഹുലിന്റെ നല്ലതിനു വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്നും പ്രസാദ് ട്വീറ്റ് ചെയ്തു. 
 
എനിക്ക് കെ.എല്‍.രാഹുലുമായി വ്യക്തിപരമായ പ്രശ്‌നമുണ്ടെന്നാണ് ചിലര്‍ വിചാരിക്കുന്നത്. ശരിക്കും നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ നല്ലതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ഫോമില്‍ ബാറ്റ് ചെയ്യുന്നത് ഒരു തരത്തിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കില്ല. ഇംഗ്ലണ്ടില്‍ പോയി കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ് രാഹുല്‍ ആദ്യം ചെയ്യേണ്ടത്. റണ്‍സ് സ്‌കോര്‍ ചെയ്യുകയും ടീമില്‍ സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്യട്ടെ. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പുജാര അങ്ങനെയാണ് ചെയ്തത്. രാജ്യത്തിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക, ഫോമില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് ഏറ്റവും ഉചിതമായത് - വെങ്കടേ,് പ്രസാദ് പറഞ്ഞു 
 
നേരത്തെയും രാഹുലിനെതിരെ പ്രസാദ് രംഗത്തെത്തിയിരുന്നു. രാഹുല്‍ കാരണം യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ക്കൊന്നും അവസരം ലബിക്കുന്നില്ലെന്നാണ് പ്രസാദ് കുറ്റപ്പെടുത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments