Webdunia - Bharat's app for daily news and videos

Install App

Angelo Mathews: പ്രായം 36, കളിക്കുന്നത് നാലാം ലോകകപ്പ്; പരിചയസമ്പത്ത് വെറുംവാക്കല്ല ! ഇംഗ്ലണ്ടിന്റെ അന്ധകരില്‍ ഒരാള്‍ ആഞ്ചലോ

2011 മുതല്‍ 2023 വരെ നാല് ലോകകപ്പുകളിലും മാത്യുസ് ഇപ്പോള്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചു

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (20:13 IST)
Angelo Mathews: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ഇപ്പോള്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ യോഗ്യതാ മത്സരം കളിച്ച് ലോകകപ്പിലേക്ക് എത്തിയ ശ്രീലങ്ക എട്ട് വിക്കറ്റിന് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 36 കാരനായ ആഞ്ചലോ മാത്യുസ് ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മാത്യുസിന് ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. മതീഷ പതിരാനയ്ക്ക് പരുക്കേറ്റപ്പോള്‍ പകരക്കാരനായാണ് മാത്യുസ് ടീമില്‍ എത്തിയത്. ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ നായകന്‍. 
 
അഞ്ച് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ മാത്യുസ് വീഴ്ത്തി. ഡേവിഡ് മലാന്‍, മൊയീന്‍ അലി എന്നിവരെയാണ് മാത്യുസ് പുറത്താക്കിയത്. ജോ റൂട്ടിനെ റണ്‍ഔട്ടിലൂടെ പുറത്താക്കിയതില്‍ മാത്യുസിന്റെ ഫീല്‍ഡിങ് മികവ് എടുത്തുപറയണം. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ നൂറ് ശതമാനം ആത്മസമര്‍പ്പണത്തോടെ കളിക്കണമെന്നും മാത്രമാണ് മാത്യുസിന്റെ മനസില്‍ ഉള്ളത്. 
 
2011 മുതല്‍ 2023 വരെ നാല് ലോകകപ്പുകളിലും മാത്യുസ് ഇപ്പോള്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചു. അതില്‍ 2015 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് മാത്യുസ് ആണ്. അന്ന് ലങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. മാത്യുസിന്റെ പരിചയസമ്പത്ത് തങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നാണ് ലങ്കന്‍ ടീമിന്റെ വിശ്വാസം. യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും മാത്യുസിന് സാധിക്കുന്നുണ്ട്. 
 
ശ്രീലങ്കയ്ക്ക് വേണ്ടി 159 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 4.61 ഇക്കോണമിയില്‍ 122 വിക്കറ്റുകളാണ് മാത്യുസ് നേടിയിരിക്കുന്നത്. ബാറ്റിങ്ങില്‍ 191 ഇന്നിങ്‌സുകളില്‍ നിന്ന് 41.01 ശരാശരിയില്‍ 5865 റണ്‍സ് നേടാനും താരത്തിനു സാധിച്ചിട്ടുണ്ട്. ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് മാത്യുസ് ശ്രീലങ്കയ്ക്കായി അവസാന ഏകദിനം കളിച്ചത്. ലോകകപ്പില്‍ എന്നല്ല ഇനിയൊരു ഏകദിന പരമ്പരയില്‍ പോലും ശ്രീലങ്കന്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് കരുതിയിടത്തു നിന്നാണ് മാത്യുസിന്റെ ഞെട്ടിക്കുന്ന തിരിച്ചുവരവ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

അടുത്ത ലേഖനം
Show comments