നടന്‍ വിജയ് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ആരാധക കൂട്ടായ്മയുടെ പോസ്റ്റര്‍ മധുരയില്‍. വിജയുടെ പുതിയ സിനിമയായ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് നഗരത്തില്‍ ആരാധക കൂട്ടായ്മയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നെഹ്‌റു സ്‌റ്റേഡിയത്തില്‍ കയറുന്നതിനെ തടയാന്‍ പലര്‍ക്കും പറ്റിയേക്കാം. പക്ഷേ വിജയ് മുഖ്യമന്ത്രിയാകുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്നാണ് പോസ്റ്ററുകള്‍.
വിജയ് ചിത്രമായ ലിയോയുടെ ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിന് പിന്നാലെ തമിഴ്‌നാടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ ഇടപെടലാണെന്ന തരത്തിലാണ് തമിഴകത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. നിലവില്‍ തമിഴകത്തെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനി ഡിഎംകെ മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിന്റേതാണ്. തമിഴകത്തെ ഏതെല്ലാം സ്‌ക്രീനുകളില്‍ ഏതെല്ലാം സിനിമ കളിക്കണമെന്ന് തീരുമാനിക്കുന്ന അത്രയും ശക്തമാണ് റെഡ് ജയന്‍്‌സ് മൂവ്വീസ്.
എന്നാല്‍ വിജയുടെ ചിത്രമായ ലിയോയുമായി റെഡ് ജയന്‍്‌സിന് കരാറില്ല. എന്നാല്‍ റെഡ് ജയന്‍്‌സ് ചിത്രത്തിന്റെ ചൈന്നയിലെ വിതരണാവകാശത്തിനായി നീക്കങ്ങള്‍ നടത്തുന്നുവെന്ന് വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ പതിവ് രീതിയിലുള്ള ഓഡിയോ ലോഞ്ച് ചിത്രത്തിനെ ബാധിക്കുമെന്നത് കാരണമാണ് ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്‌ക്രീന്‍ ഒഴിവാക്കിയത് എന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.